അയ്യനെ കാണാന്‍ ആണ്‍വേഷം കെട്ടിയെത്തി; പതിനഞ്ചുകാരിയെ ദേവസ്വം ജീവനക്കാര്‍ പിടികൂടി

ആരും ശ്രദ്ധിക്കാതിരിക്കാന്‍ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് കുട്ടി നടന്നിരുന്നത്
അയ്യനെ കാണാന്‍ ആണ്‍വേഷം കെട്ടിയെത്തി; പതിനഞ്ചുകാരിയെ ദേവസ്വം ജീവനക്കാര്‍ പിടികൂടി

ശബരിമല : ആണ്‍വേഷം ധരിച്ച് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ പമ്പയില്‍ പിടികൂടി. ആന്ധ്ര പ്രദേശില്‍ നിന്ന് വന്ന പതിനഞ്ചുകാരിയെയാണ് പമ്പയില്‍ വെച്ച് വനിതാ ദേവസ്വം ജീവനക്കാര്‍ പിടികൂടിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ വനിതാ ദേവസ്വം ജീവനക്കാര്‍ പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വെച്ച് തടഞ്ഞ് പരിശോധന നടത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്. 

15 അംഗ സംഘത്തോടൊപ്പമാണ് പെണ്‍കുട്ടി ശബരിമല ദര്‍ശനത്തിന് വന്നത്. ആരും ശ്രദ്ധിക്കാതിരിക്കാന്‍ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് കുട്ടി നടന്നിരുന്നത്. കഴിഞ്ഞദിവസം 31 കാരി ശബരിമല സന്നിധാനത്തെത്തിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് പരിശോധന കര്‍ശനമാക്കാന്‍ വനിതാ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നിധാനത്തെ സ്ത്രീ പ്രവേശനത്തില്‍ നിലവിലുള്ള രീതികളും ആചാരവിധികളും പാലിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറും വ്യക്തമാക്കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com