വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖരന്റെ അടുക്കളയില്‍ ചെയ്യാനാകും; പിഎം മനോജ്‌

സ്റ്റുഡിയോയിലെത്തി കോട്ടില്‍ കയറിയാല്‍ ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടാകുമെങ്കിലും സ്വന്തം മുതലാളിയുടെ കയ്യേറ്റത്തെ അബദ്ധത്തില്‍ പോലും തള്ളിപ്പറയാതിരിക്കാന്‍ ഈ ഫേക്ക് ജഡ്ജിക്ക് കഴിയുന്നുണ്ട്
വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖരന്റെ അടുക്കളയില്‍ ചെയ്യാനാകും; പിഎം മനോജ്‌

കൊച്ചി: രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റീസ് പുറംമ്പോക്ക് ഭൂമി കയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്ന് ഡിവവൈഎഫ് പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് രാത്രി ചര്‍ച്ചയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജ് വാര്‍ത്താ അവതാരകന്‍ വിനു വി ജോണിനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്ത്. അലങ്കാരമൊന്നുമില്ലാതെ പറയട്ടെ, ഏഷ്യാനെറ്റ് ആങ്കര്‍ വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ ചെയ്യാനായേക്കും. ഹിസ് മാസ്‌റ്റേഴ്‌സ് വോയ്‌സ് എന്നത് വെറുമൊരു പ്രയോഗമല്ല; മാധ്യമ യാഥാര്‍ത്ഥ്യമാണ്.(ഞലള നിരാമയ ചര്‍ച്ച )എന്നായിരുനന്നു പിഎം മനോജിന്റെ പോസ്റ്റ്.

രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തു. നിരാമയ പുറംമ്പോക്ക് കയ്യേറിയെന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്. കയ്യേറ്റം മുഖ്യമന്ത്രി അറിയിച്ചിട്ടും കയ്യേറ്റത്തിന് സര്‍ക്കാര്‍ സംരക്ഷണം ഉണ്ടോ എന്നായിരുന്നു ഏഷ്യാനെറ്റിന്റെ ചര്‍ച്ച. കേരളം ഭരിക്കുന്നത് കയ്യേറ്റം ഒഴിപ്പിക്കാനാവാത്ത സര്‍ക്കാരാണോ. ഇടുക്കിയില്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിച്ച് കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ മന്ത്രിമാര്‍ തന്നെ ഇറങ്ങുന്നത് കുമരകത്ത് കാണുന്നതിന്റെ തുടര്‍ച്ചായാണോ. പിവി അന്‍വര്‍ ഭൂ പരിഷ്‌കരണം ലംഘിക്കുന്നത് കണ്ടിട്ടും അനങ്ങാത്തത് കുമരകത്തിന്റെ സംരക്ഷണത്തിന്റെ തുടര്‍ച്ചായാണോ. ആലപ്പുഴ തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ഉണ്ടായിട്ടും കയ്യേറ്റം ഒഴിപ്പിക്കാത്തത് കുമരകത്ത് കാണുന്ന ഭരണദൗര്‍ബല്യത്തിന്റെ ഭാഗമാണോ. കയ്യേറ്റം കണ്ടാല്‍ ഡിവൈഎഫ്‌ഐ നിയമം നടപ്പാക്കണമെന്നതാണോ കേരളത്തിലെ സ്ഥിതി. കുമരകത്തിന് പിന്നാലെ ഇടുക്കിയിലെ നേതാക്കളുടെ കള്ളപ്പട്ടയ ഭൂമിയിലും അന്‍വറിന്റെ പാര്‍ക്കിലും ഡിവൈഎഫ്‌ഐ ഇറങ്ങേണ്ടി വരുമോ. മന്ത്രിയല്ലാതായ തോമസ് ചാണ്ടി കയ്യേറി ഭൂമി പിടിച്ചെടുക്കാനും ഡിവൈഎഫ്‌ഐ ഇറങ്ങുമോ. ചെലവന്നൂര്‍ ഭൂമി കയ്യേറി രമ്യഹര്‍മങ്ങള്‍ തീര്‍ത്തവര്‍ക്കെതിരെയും ചെമ്പട കയ്യൂക്കുമായി ഇറങ്ങുമോ എന്നീ ചോദ്യങ്ങളായിരുന്നു വിനു വി ജോണ്‍ മുന്നോട്ട് വെച്ചത്. സിപിഐ, സിപിഎം നേതാക്കളെയും ചര്‍ച്ചക്ക് വിളിച്ചിരുന്നു. എന്നാല്‍ അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നെന്നും അവതാരകന്‍ പറയുന്നു.

വിനുവിന്റെ അതിരുവിട്ട പ്രയോഗങ്ങള്‍ക്കെതിരെയും പിഎം മനോജ് രംഗത്തുവന്നിട്ടുണ്ട്. വായില്‍ തോന്നിയ നെറികെട്ട ഭാഷകള്‍ പ്രയോഗിക്കുന്നതാണോ മാധ്യമസംസ്‌കാരമെന്നും മനോജിന്റെ പോസ്റ്റില് കമന്റായി ചിലര്‍ പ്രതികരിക്കുന്നു. ആശാന്റെ കാല്‍ തല്ലിയൊടിച്ച ഡിവൈഎഫ്‌ഐയോട് വിശാല ഹൃദയനായ എഷ്യാനെറ്റ് വിനു ആശാന്‍ ക്ഷമിച്ചിരിക്കുന്നുവെന്നാണ് സിപിഎം സൈബര്‍ ക്മ്യൂണലില്‍ സൈബര്‍ സഖാക്കള്‍ പറയുന്നത്.  

പിഎം മനോജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അലങ്കാരമൊന്നുമില്ലാതെ പറയട്ടെ, ഏഷ്യാനെറ്റ് ആങ്കര്‍ വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ ചെയ്യാനായേക്കും. ഹിസ് മാസ്‌റ്റേഴ്‌സ് വോയ്‌സ് എന്നത് വെറുമൊരു പ്രയോഗമല്ല; മാധ്യമ യാഥാര്‍ത്ഥ്യമാണ്. ഇന്ന് ന്യൂസ് 18, മനോരമ, ഏഷ്യാനെറ്റ് എന്നിവിടങ്ങളില്‍ നിന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ പോകാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വിളിച്ചത് ഏഷ്യാനെറ്റില്‍ നിന്നാണ്. ഒരു കയ്യേറ്റക്കാരനു വേണ്ടിയുള്ള ചര്‍ച്ചയ്ക്കില്ല എന്നാണ് മറുപടി നല്‍കിയത്. ആ തീരുമാനം ശരിയായിരുന്നു എന്ന് ഇപ്പോള്‍ ബോധ്യപ്പെടുന്നു. കോട്ടിട്ട ജഡ്ജി വിധി എഴുതി വെച്ച് വിചാരണാഭാസത്തിന് കാത്തിരിക്കുയയായിരുന്നു. ഇന്നലെ വരെ തോമസ് ചാണ്ടിയെ വെല്ലുവിളിച്ചു. ഇന്ന് കയ്യേറ്റം സ്വന്തം ഉടമയുടേതാണെന്ന് വന്നപ്പോള്‍ കുറച്ച് സ്ഥലമല്ലേ ഉള്ളു എന്ന് സ്ഥാപിക്കാന്‍ ശ്രമം. സ്റ്റുഡിയോയിലെത്തി കോട്ടില്‍ കയറിയാല്‍ ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടാകുമെങ്കിലും സ്വന്തം മുതലാളിയുടെ കയ്യേറ്റത്തെ അബദ്ധത്തില്‍ പോലും തള്ളിപ്പറയാതിരിക്കാന്‍ ഈ ഫേക്ക് ജഡ്ജിക്ക് കഴിയുന്നുണ്ട് എന്നതിലാണാശ്വാസം.(ഞലള നിരാമയ ചര്‍ച്ച )

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com