എംആര്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി

എംആര്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: മീസില്‍സ് റൂബെല്ല വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുരക്ഷിതത്വം ഉറപ്പു വരുത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ഫേസ്ബുക്ക് ലൈവിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ട്രോമ കെയറുമായി ബന്ധപ്പെട്ട് ഡബ്ല്യൂഎച്ച്ഒയുടെ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ തായ്‌ലന്റിലാണ് ഇപ്പോള്‍ മന്ത്രി.

മീസല്‍സ് റൂബെല്ല പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവണത കേരളം പോലുള്ള പരിഷ്‌കൃത സംസ്ഥാനത്തില്‍ ഒരു തരത്തിലും അനുവദിച്ചുകൂടാനാവില്ല. സാമൂഹ്യ വിരുദ്ധരെ സമൂഹം ഒറ്റപ്പെടുത്തണം, ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

തായ്‌ലന്റില്‍ എത്തിയപ്പോഴാണ് നഴ്‌സ് ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞത്. ഉടന്‍തന്നെ മുഖ്യമന്ത്രിയുടെ ഓഫിസുമായും ഡിജിപിയുമായും ബന്ധപ്പെട്ടിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് മുഴുവനായും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 76 ലക്ഷം കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. നിലവില്‍ 59 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയാണ് കുത്തിവെയ്പ്പില്‍ ഏറ്റവും പിന്നിലുള്ളത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 56.44 ശതമാനം കുട്ടികളാണ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുള്ളത്. മലപ്പുറത്ത് കൂടുതല്‍ ബോധവത്കരണ പ്രചരണ പരിപാടികള്‍ നടത്തി കര്‍മ്മപദ്ധതി രൂപീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com