ജോയിസ് ജോര്‍ജിനെ തൊട്ടു; കുറിഞ്ഞിയില്‍ റവന്യു വകുപ്പിന് മുഖ്യമന്ത്രി മണികെട്ടി

ഭൂപ്രശ്‌നങ്ങളില്‍ റവന്യൂ വകുപ്പ് ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതിനു തടയിടാനും ഇടുക്കിയില്‍നിന്നുള്ള മന്ത്രി എം.എം മണിക്കുകൂടി തീരുമാനങ്ങളിലെ പങ്കാളിത്തം ഉറപ്പിക്കാനും മുഖ്യമന്ത്രിക്ക് കഴിഞ്ഞു
ജോയിസ് ജോര്‍ജിനെ തൊട്ടു; കുറിഞ്ഞിയില്‍ റവന്യു വകുപ്പിന് മുഖ്യമന്ത്രി മണികെട്ടി

തിരുവവനന്തപുരം: ഇടുക്കിയിലെ കുറിഞ്ഞി സങ്കേതത്തിലെ കയ്യേറ്റമൊഴിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള റവന്യു വകുപ്പിന്റെ നടപടികള്‍ക്ക് കടിഞ്ഞാണിട്ട് മുഖ്യമന്ത്രി. ഭൂമി ഏറ്റെടുക്കല്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇടുക്കിയില്‍ നിന്നുള്ള മന്ത്രി എം.എം മണിയെക്കൂടി ഉള്‍പ്പെടുത്തി മന്ത്രിതല സമിതിക്ക് രൂപംനല്‍കി. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍.വനം മന്ത്രി കെ.രാാജു എന്നിവരാണ് മറ്റ് സമിതി അംഗങ്ങള്‍. 

ഭൂപ്രശ്‌നങ്ങളില്‍ റവന്യൂ വകുപ്പ് ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതിനു തടയിടാനും ഇടുക്കിയില്‍നിന്നുള്ള മന്ത്രി എം.എം മണിക്കുകൂടി തീരുമാനങ്ങളിലെ പങ്കാളിത്തം ഉറപ്പിക്കാനും മുഖ്യമന്ത്രിക്ക് കഴിഞ്ഞു. ഇതോടെ നിലവില്‍ നടന്നുവരുന്ന കയ്യേറ്റം ഒഴിപ്പിക്കല്‍, വ്യാജ പട്ടയം റദ്ദാക്കല്‍ തുടങ്ങിയ നടപടികള്‍ ഇനി വൈകുമെന്നാണ് ലഭിക്കുന്ന വിവരം. 

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കുറിഞ്ഞി സങ്കേതത്തില്‍പ്പെട്ട ജോയ്‌സ് ജോര്‍ജ് എം.പി.യുടെയും കുടുംബാംഗങ്ങളുടെയും സ്ഥലത്തിന്റെ വ്യാജ പട്ടയം സഹ് കലക്ടര്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ സിപിഎം പ്രാദേശിക നേതൃത്വം രംഗതത് വന്നതോടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. 

മന്ത്രിതല സമിതി അടുത്തമാസം മൂന്നാര്‍ സന്ദര്‍ശിച്ച് പ്രദേശവാസികളുമായി ചര്‍ച്ചനടത്തും. രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളെയും കാണും. സങ്കേതത്തിന്റെ അന്തിമ വിജ്ഞാപനം ഇറക്കാന്‍തക്ക സാഹചര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം. 2006ല്‍ പ്രാഥമികമായി വിജ്ഞാപനംചെയ്ത സങ്കേതത്തിന്റെ അന്തിമവിജ്ഞാപനം ഇനിയും ഇറങ്ങിയിട്ടില്ല. 


അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി, വനംവകുപ്പ് സെക്രട്ടറി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവരടങ്ങുന്ന സമിതിയെയും ചുമതലപ്പെടുത്തി. ഇതോടെ കളക്ടര്‍ക്കോ സബ് കളക്ടര്‍ക്കോ ഭൂമി ഒഴിപ്പിക്കല്‍ വിഷയത്തില്‍ നേരിട്ട് തീരുമാനമെടുക്കാന്‍ കഴിയില്ല. സബ് കളക്ടര്‍ നിലവില്‍ നോട്ടീസ് നല്‍കിയ കേസുകളിലും നടപടി വൈകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com