തിരുവനന്തപുരത്ത് പാറമട ഇടിഞ്ഞുവീണ് രണ്ടു പേര്‍ മരിച്ചു

മാരായമുട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന പാറമടയിലാണ് അപകടമുണ്ടായത്. പാറ പൊട്ടിക്കുന്നതിനിടെ മടയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു.
തിരുവനന്തപുരത്ത് പാറമട ഇടിഞ്ഞുവീണ് രണ്ടു പേര്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പാമറട ഇടിഞ്ഞുവീണ് രണ്ടു പേര്‍ മരിച്ചു. സേലം സ്വദേശി സതീഷും ബിനല്‍ കുമാറുമാണ് മരിച്ചത്. ഏഴു പേര്‍ക്കു പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാരായമുട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന പാറമടയിലാണ് അപകടമുണ്ടായത്. പാറ പൊട്ടിക്കുന്നതിനിടെ മടയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു.കോട്ടപ്പാറയില്‍ അലോഷ്യസ് എന്നയാളുടെതാണ് പാറമട.

പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com