ശബ്ദം ശശീന്ദ്രന്റേതാണോ എന്ന് പരിശോധിക്കണമെന്ന ആവശ്യം അനുവദിച്ചില്ല ; ജുഡീഷ്യല്‍ കമ്മീഷനെതിരെ മംഗളം

ശബ്ദം ശശീന്ദ്രന്റേതാണോ എന്ന് പരിശോധിക്കണമെന്ന ആവശ്യം അനുവദിച്ചില്ല ; ജുഡീഷ്യല്‍ കമ്മീഷനെതിരെ മംഗളം

കമ്മീഷനുമായി മംഗളം ടെലിവിഷനുമായി ബന്ധപ്പെട്ടവര്‍ സഹകരിച്ചില്ലെന്ന പ്രചാരണം തെറ്റാണ് 

തിരുവനന്തപുരം : ഫോണ്‍ വിളി വിവാദത്തിലെ ശബ്ദം മുന്‍മന്ത്രി എ കെ ശശീന്ദ്രന്റേതല്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ മംഗളം മാനേജ്‌മെന്റ് രംഗത്ത്. വിവാദ ശബ്ദം ശബ്ദം ശശീന്ദ്രന്റേതാണോ എന്ന് പരിശോധിക്കണമെന്ന് കേസ് അന്വേഷിച്ച ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് അനുവദിച്ചില്ല. എന്നിട്ടാണ് ശബ്ദം വ്യാജമാണെന്ന് പ്രചരിപ്പിക്കുന്നതെന്ന് മംഗളം മാനേജ്‌മെന്റ് അറിയിച്ചു. 

മംഗളം ടെലിവിഷനുമായി ബന്ധപ്പെട്ടവര്‍ കമ്മീഷനുമായി സഹകരിച്ചില്ലെന്ന നിലയിലുള്ള പ്രചാരണം തെറ്റാണ്. ഹാജരാകാന്‍ നോട്ടീസ് ലഭിച്ച എല്ലാവരും കമ്മീഷന് മുന്നിലെത്തി മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ എല്ലാവരെയും എ കെ ശശീന്ദ്രന്റെ അഭിഭാഷകന്‍ ക്രോസ് വിസ്താരം നടത്തുകയും ചെയ്തിരുന്നു.

മംഗളം ടെലിവിഷന്‍ സ്റ്റുഡിയോയും ഓഫീസും സന്ദര്‍ശിക്കണമെന്ന താല്‍പ്പര്യം കമ്മീഷന്‍ അറിയിച്ചപ്പോള്‍ അതും പൂര്‍ണസമ്മതത്തോടെ സ്വാഗതം ചെയ്തു. കമ്മീഷന്‍ രണ്ടുമണിക്കൂറോളം ഓഫീസില്‍ ചെലവഴിക്കുകയും ചെയ്‌തെന്നും മംഗളം മാനേജ്‌മെന്റ്, മംഗളം ദിനപ്പത്രത്തില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com