സുപ്രീംകോടതിയിലേക്ക് ഹാദിയയെ വിമാനത്തില്‍ കൊണ്ടുപോകും 

അച്ഛന്‍ അശോകനുമായുളള കൂടിക്കാഴ്ചയിലാണ് വിമാനത്തില്‍ ഹാദിയയെ കൊണ്ടുപോകാനുളള തീരുമാനം
സുപ്രീംകോടതിയിലേക്ക് ഹാദിയയെ വിമാനത്തില്‍ കൊണ്ടുപോകും 

കോട്ടയം: വിവാഹം  അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍, വൈക്കം സ്വദേശിനി അഖില എന്ന ഹാദിയയെ ഡല്‍ഹിയിലേക്ക് വിമാനത്തില്‍ കൊണ്ടുപോകും. വരുന്ന 27ന് ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി ഹാദിയയുടെ അച്ഛന്‍ അശോകനോട് ആവശ്യപ്പെട്ടിരുന്നു. ഡിവൈഎസ്പി കെ സുഭാഷായിരിക്കും ഡല്‍ഹിയിലേക്ക് ഹാദിയയെ അനുഗമിക്കുക. അച്ഛന്‍ അശോകനുമായുളള കൂടിക്കാഴ്ചയിലാണ് വിമാനത്തില്‍ ഹാദിയയെ കൊണ്ടുപോകാനുളള തീരുമാനം സ്വീകരിച്ചത്.

ഷെഫിന്‍ ജഹാന്റെ പ്രധാന ഹര്‍ജിയാണ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നത്. ഹാദിയയെ അന്നു മൂന്നുമണിക്കു കോടതിയില്‍ ഹാജരാക്കാനാണു പിതാവ് കെ.എന്‍.അശോകനോടു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിട്ടുള്ളത്. തന്റെ മകളുടെ ഭാഗം കേള്‍ക്കുന്നതു രഹസ്യമായി വേണമെന്ന അശോകന്റെ അപേക്ഷ 27നു മാത്രമേ പരിഗണിക്കുകയുള്ളൂവെന്നു കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെ സുരക്ഷാ കാരണങ്ങളാല്‍ ട്രെയിന്‍ യാത്ര ഹാദിയ ഉപേക്ഷിച്ചിരുന്നു.  കഴിഞ്ഞദിവസം കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനും വൈക്കം സ്വദേശിനി ഹാദിയയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ദേശീയ അന്വേഷണ ഏജന്‍സി സുപ്രീം കോടതിക്കു രഹസ്യരേഖയായി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com