കുറുഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റം ഒഴിപ്പിക്കണം: നീലക്കുറുഞ്ഞി ഉദ്യാനം സംരക്ഷിക്കണം:വിഎസ് അച്യുതാനന്ദന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th November 2017 03:44 PM |
Last Updated: 25th November 2017 03:44 PM | A+A A- |

തിരുവനന്തപുരം: നീലക്കുറുഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമനന്ത്രിക്കും റവന്യൂമന്ത്രിക്കും വിഎസ് അച്യുതാനന്ദന്‍ കത്ത് നല്‍കി. കയ്യേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഉദ്യാനത്തിന്റെ വൈപുല്യത്തിന് കോട്ടം തട്ടാത്ത രീതിയിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്നും വിഎസ് കത്തില്‍ ആവശ്യപ്പെടുന്നു. ജനങ്ങളുടെ ആശങ്ക കൂടി കണക്കിലെടുത്ത് വേണം പദ്ധതി നടപ്പാക്കാനെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.