കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം. എംഎസ്എഫ് - കെഎസ് യു സഖ്യത്തെ പരാജയപ്പെടുത്തിയാണ് എസ് എഫ് ഐ വിജയം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം


മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം. എംഎസ്എഫ് - കെഎസ് യു സഖ്യത്തെ പരാജയപ്പെടുത്തിയാണ് എസ് എഫ് ഐ വിജയം. 

മത്സരിച്ച അഞ്ച് ജനറല്‍ സീറ്റിലും എസ്.എഫ്.ഐ പ്രതിനിധികള്‍ക്കാണ് ജയം. കോഴിക്കോട് ഒഴികെ എല്ലാ ജില്ലാ എക്‌സിക്യൂട്ടിവുകളും എസ്എഫ്‌ഐ നിലനിര്‍ത്തി. ഇതോടെ  സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും എസ്.എഫ്.ഐ ഭരണത്തിന് കീഴിലാവുകയാണ്.

ചെയര്‍മാനായി സുജ പിയാണ് തെരഞ്ഞടുക്കപ്പെട്ടത്.  മുഹമ്മദ് അലി ഷിഹാബ് സെക്രട്ടറിയും അന്‍ഷ അശോകന്‍ ജോയിന്റ് സെക്രട്ടറിയായിരും വൈസ് ചെയര്‍മാന്‍മാരായി അശ്വനി ഹാശ്മി ആനന്ദും രശ്മി കെയും തിരഞ്ഞെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com