നീലക്കുറുഞ്ഞി സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം: സദുദ്ദേശത്തോടെ പറഞ്ഞവര്‍ ഇത് മനസിലാക്കുക, അല്ലാത്തവര്‍ക്ക് ആവര്‍ത്തനം തുടരാമെന്നും പിണറായി

നീലക്കുറിഞ്ഞിയുടെ പ്രദേശത്ത് ഒരു തരത്തിലും കുറവ് വരുത്താന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ല. സദുദ്ദേശത്തോടെയാണ് പറഞ്ഞതെങ്കില്‍ ഇത് മനസിലാക്കാന്‍ തയ്യാറാവുക. അല്ലെങ്കില്‍ പറഞ്ഞത് ആവര്‍ത്തിക്കുക
നീലക്കുറുഞ്ഞി സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം: സദുദ്ദേശത്തോടെ പറഞ്ഞവര്‍ ഇത് മനസിലാക്കുക, അല്ലാത്തവര്‍ക്ക് ആവര്‍ത്തനം തുടരാമെന്നും പിണറായി

കണ്ണൂര്‍: നീലക്കുറുഞ്ഞി ഉദ്യാനം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീലക്കുറുഞ്ഞി പൂക്കുമ്പോള്‍ അത്  സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് എന്തെല്ലാം സൗകര്യമൊരുക്കാം എന്നതിന്റെ ഭാഗമായാണ് സര്‍്ക്കാര്‍ അതുമായി ബന്ധപ്പെട്ട യോഗം വിളിച്ചുചേര്‍ത്തത്. എന്നാല്‍ നീലക്കുറുഞ്ഞി പൂക്കുന്ന സ്ഥലത്തെ പറ്റി എന്തോ പഠനം നടത്താനാണെന്നും ആ പഠനം നടത്തുന്നതിന് ജനങ്ങള്‍ എതിരാണെന്നുമായിരുന്നു ചിലര്‍ യോഗത്തില്‍ പറഞ്ഞത്. എ്ന്നാല്‍ ഇത് സംബന്ധിച്ച് വിശദമായി പഠനം നടത്തുന്നത് ഇത് സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും പിണറായി പറഞ്ഞു

ആ പ്രദേശത്തെ ഭുപ്രകതി, കൃഷിയുടെ സ്ഥിതി തുടങ്ങിയ വിശദാംശങ്ങള്‍ പഠിക്കേണ്ടതുണ്ട്. അതിന് വിശദമായ പഠനം വേണം. അതിനെ മറ്റുതരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. പഠനം നടത്തിയാലല്ലേ എന്തുവേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാനാകൂ. നീലക്കുറുഞ്ഞി സംരക്ഷിക്കേണ്ടതുണ്ടെന്ന് തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും പിണറായി പറഞ്ഞു. ഏതൊരു കാര്യത്തിലും ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതല്ല എല്‍ഡിഎഫ് സര്‍്ക്കാര്‍. ജനങ്ങളുടെ പരാതി അറിഞ്ഞാല്‍ മാത്രമെ എന്തുവേണമെന്ന് ചെയ്യാന്‍ പറ്റു. ഇന്നത്തെ ഘട്ടത്തില്‍ എന്താണ് ആദ്യം വേണ്ടത്. പഠനമാണ്. ഇത് നാട്ടുകാരോട് പറയേണ്ടത്  റവന്യുമന്ത്രിയാകണം. ഇടുക്കിയെ പ്രതിനിധീകരിക്കുന്ന മന്ത്രിയായ മണിയുമാണ്. ഇക്കാര്യം ജനങ്ങളോട് പറഞ്ഞാല്‍ നാട്ടുകാര്‍ സമ്മതിക്കുമെന്നാണ് യോഗത്തിലുണ്ടായ ധാരണ. എന്നാല്‍ ഇആശ്ചര്യകരമായ റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച് ഉയര്‍ന്നുവന്നത്. നീലക്കുറുഞ്ഞി പൂക്കുന്ന സ്ഥലം വെട്ടിച്ചുരുക്കന്നുവെന്നാണ് ഒരു റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. നീലക്കുറിഞ്ഞി പൂക്കുന്ന സ്ഥലം സംരക്ഷിക്കാനാണ് സര്‍്ക്കാര്‍ തീരുമാനിച്ചത്. പൂത്തുനില്‍ക്കുന്ന നീലക്കുറു്ഞ്ഞിയുടെ വിസ്തൃതി ചുരുക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ല. ഇത് സംബന്ധിച്ച്  യാതൊരു അതിര്‍ത്തി നിര്‍ണയം ഉണ്ടായിട്ടില്ല. സദുദ്ദേശപരമായി നീലക്കുറുഞ്ഞി പൂത്തുനില്‍ക്കുന്ന പ്രദേശം ഇപ്പോഴത്തെ സര്‍ക്കാര്‍ വെട്ടിച്ചുരുക്കുകയാണെന്ന് പ്രചരിപ്പിച്ച വരോട് പറയാനുള്ളത് നീലക്കുറിഞ്ഞിയുടെ പ്രദേശത്ത് ഒരു തരത്തിലും കുറവ് വരുത്താന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ല.സദുദ്ദേശത്തോടെയാണ് പറഞ്ഞതെങ്കില്‍ ഇത് മനസിലാക്കാന്‍ തയ്യാറാവുക. അല്ല തങ്ങള്‍ പറഞ്ഞത് തന്നെ വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ അത് തുടരുകയെന്നും പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com