മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതല; സിപിഐയെ പിന്തുണച്ച് വിഎസ്

മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നത രൂക്ഷമായി തുടരുമ്പോള്‍ സിപിഐ നിലപാടിനെ പിന്തുണച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍
മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതല; സിപിഐയെ പിന്തുണച്ച് വിഎസ്

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നത രൂക്ഷമായി തുടരുമ്പോള്‍ സിപിഐ നിലപാടിനെ പിന്തുണച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. 

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. അതിനുവേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഒരുക്കണം. അതു ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും വിഎസ് പറഞ്ഞു.  

നീലക്കുറിഞ്ഞി ഉദ്യാനത്തിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് കടിഞ്ഞാണിട്ടുകൊണ്ട് മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ മന്ത്രിതല സമിതി രൂപീകരിച്ചതില്‍ സിപിഐയ്ക്ക് കടുത്ത അമര്‍ഷം നിലനില്‍ക്കുന്ന സമയത്താണ് വി.എസ് സിപിഐയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. 

വി.എസ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പുമായി രംഗത്ത് വന്നത് സിപിഐ ആയിരുന്നു. ഇപ്പോള്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ക്ക് സിപിഎം പ്രാദേശിക നേതൃത്വമാണ് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com