ഐഎസ് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തും, ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡിജിപി

സംസ്ഥാനത്ത് ഐഎസ് സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഡിജിപിയുടെ പ്രതികരണം.
ഐഎസ് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തും, ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രചരിക്കുന്ന ഐഎസ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ ശക്തമായ ശ്രമം തുടങ്ങിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇക്കാര്യം അന്വേഷിക്കുന്നതിനായി സാങ്കേതിക വിദഗ്ധരടങ്ങിയ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സന്ദേശങ്ങളുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക വേണ്ടെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാനത്ത് ഐഎസ് സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഡിജിപിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം ഇസ്‌ലാമിക്ക് സ്‌റ്റേറ്റില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ആയുധ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.  അഫ്ഗാനിസ്ഥാനിലെ കോറോസനില്‍ നിന്നും ഐഎസ് ഭീകരര്‍ ആയുധ പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരുന്നത്. കാസര്‍കോഡ് ജില്ലയില്‍ നിന്നുള്‍പ്പെടെ ഐഎസ് കേന്ദ്രത്തിലെത്തിയ സംഘമാണ് ആയുധ പരിശിലനത്തിലേര്‍പ്പെട്ടിരിക്കുന്നതെന്ന് രഹസ്യാന്വേഷണ എജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ഇതിനിടയില്‍ ഐഎസിലേക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ടുള്ള ശബ്ദ സന്ദേശവും വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി പ്രചരിക്കുന്നുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് രാജ്യത്തിന്റെ അകത്തു നിന്നും പുറത്തേക്ക് നടക്കുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com