വിമോചനസമരം തെറ്റായിപ്പോയി ; ഇടതുപക്ഷ പ്രസ്ഥാനം വളരേണ്ടത് അത്യന്താപേക്ഷിതമെന്നും കെ ശങ്കരനാരായണന്‍ 

ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ ജനാധിപത്യ രീതിയിലായിരുന്നു പുറത്താക്കേണ്ടിയിരുന്നത്
വിമോചനസമരം തെറ്റായിപ്പോയി ; ഇടതുപക്ഷ പ്രസ്ഥാനം വളരേണ്ടത് അത്യന്താപേക്ഷിതമെന്നും കെ ശങ്കരനാരായണന്‍ 

കാസര്‍കോട് : ഇഎംഎസ് സര്‍ക്കാരിനെതിരെ 1959 ല്‍ നടന്ന വിമോചന സമരം തെറ്റായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ ഗവര്‍ണറുമായ കെ ശങ്കരനാരായണന്‍. ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ ജനാധിപത്യ രീതിയിലായിരുന്നു പുറത്താക്കേണ്ടിയിരുന്നത്. 59 ലെ വിമോചന സമരത്തില്‍ അങ്ങനെയല്ല സംഭവിച്ചത്. അതിനെക്കുറിച്ച് ഇപ്പോള്‍ ഖേദിക്കുന്നവരുണ്ടാകും.

എല്ലാം കഴിഞ്ഞിട്ട് അന്ന് ചെയ്തത് തെറ്റായിപ്പോയി എന്ന് ഇപ്പോള്‍ പറയുന്നതില്‍ കാര്യമില്ലെന്നും ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു. വര്‍ഗീയ സംഘടനകള്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനം വളരേണ്ടത് അത്യന്താപേക്ഷിതമാണെന്നും കെ ശങ്കരനാരായണന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com