രാജ്യാന്തര ചലച്ചിത്ര മേളയില്‍ സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ച് മാത്രം പ്രവേശനം

നിലത്തിരുന്നും നിന്നും ചിത്രം കാണാന്‍ പ്രേക്ഷകര്‍ക്ക് അനുമതിയുണ്ടാകില്ല. 
രാജ്യാന്തര ചലച്ചിത്ര മേളയില്‍ സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ച് മാത്രം പ്രവേശനം

തിരുവനന്തപുരം: 22മത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണ തിയേറ്ററുകളുടെ സീറ്റുകളിലെ എണ്ണമനുസരിച്ച് മാത്രമാണ് പ്രേഷകര്‍ക്ക് പ്രവേശനം നല്‍കുക. സുരക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രേഷകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് വിവരം. 

7000 പാസുകളാണ് പൊതുവിഭാഗത്തില്‍ വിതരണം ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍, സിനിമടെലിവിഷന്‍ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് 1000 പാസുകള്‍ വീതവും, ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും 500 വീതവും നല്‍കും.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മുന്‍ഗണന അനുസരിച്ച് തിയേറ്ററുകളില്‍ പ്രവേശിക്കാം. 60 ശതമാനം സീറ്റുകളിലാണ് റിസര്‍വേഷന്‍ അനുവദിക്കുക. നിലത്തിരുന്നും നിന്നും ചിത്രം കാണാന്‍ പ്രേക്ഷകര്‍ക്ക് അനുമതിയുണ്ടാകില്ല. 

അതേസമയം ഇത്തവണത്തെ ചലച്ചിത്രമേളയില്‍ ഭിന്നശേഷിക്കാര്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കും. വരിനില്‍ക്കാതെ തിയേറ്ററുകളില്‍ പ്രവേശിക്കുവാനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് തിയേറ്ററുകളില്‍ ക്രമീകരിച്ചിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com