വ്യാജ പ്രചാരണങ്ങള്‍ക്കുള്ള മറുപടി; വഴിയരികില്‍ കുഴഞ്ഞുവീണ ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലെത്തിച്ച് ചെന്നിത്തല 

 വഴിയരികില്‍ കുഴഞ്ഞുവീണ ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലെത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വ്യാജ പ്രചാരണങ്ങള്‍ക്കുള്ള മറുപടി; വഴിയരികില്‍ കുഴഞ്ഞുവീണ ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലെത്തിച്ച് ചെന്നിത്തല 

പത്തനാപുരം: വഴിയരികില്‍ കുഴഞ്ഞുവീണ ഇതരസംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലെത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കം ജാഥയുടെ ഭാഗമായി പത്തനംതിട്ടയില്‍ നിന്നും പത്താനാപുരത്തേക്ക് പോകുന്നതിനിടയിലാണ് റോഡില്‍ കുഴഞ്ഞുവീണ തമിഴ്‌നാട് സ്വദേശി അരുണ്‍രാജിനെയാണ് ചെന്നിത്തലയും കൂട്ടരും ആശുപത്രിയിലെത്തിച്ചത്. 

റോഡുകളില്‍ കുഴഞ്ഞുവീഴുന്നവര്‍ക്ക് കൃത്യമയത്ത് വൈദ്യസഹായം ലഭിക്കാത്തതാണ് മരണത്തിലേക്ക് പോലും നയിക്കുന്നതെന്ന് അദ്ദേഹം പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. 

അപകടത്തില്‍പെട്ടവരെ സഹായിക്കാന്‍ മനസ് കാണിക്കാതെ തിരക്കിട്ട് കടന്നുപോകുന്നവര്‍ ഒന്നുകരുതുക, ഇതൊക്കെ ആര്‍ക്കും സംഭവിക്കാവുന്നതാണ്. ഗതാഗതകുരുക്കിലും തകര്‍ന്നു കിടക്കുന്ന റോഡുകളിലും കുരുങ്ങി നഷ്ടപ്പെടുന്ന ജീവനുകളുടെ കാര്യമാണ് കൂടുതല്‍ കഷ്ടം. കഴിഞ്ഞ ആഴ്ച ഒരു സംഘടനയുടെ ജാഥയില്‍ കുരുങ്ങി പെണ്‍കുഞ്ഞിന് ജീവന്‍ നഷ്ടപ്പെട്ടത് വേദനയോടെയാണ് ഞാന്‍ അറിഞ്ഞത്. പടയൊരുക്കം ഇടുക്കിയില്‍ പര്യടനം നടത്തുമ്പോഴാണ് കോട്ടയത്തുണ്ടായ ഈ ദുരന്തം ഞാന്‍ അറിയുന്നത്,അദ്ദേഹം എഴുതി. 

21ാം തീയതി കോട്ടയത്ത് ഗുളിക തൊണ്ടയില്‍ കുരുങ്ങി ആശുപത്രിയിലേക്ക് പോകുംവഴി ഗതാഗത കുരുക്കില്‍ പെട്ടു അഞ്ചു വയസ്സുകാരി മരിച്ചിരുന്നു. എസ്ഡിപിഐ വാഹന പ്രചാരണ ജാഥ മുലമുണ്ടായ ഗതാഗത കുരുക്കാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായത്. എന്നാല്‍ ഇത് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥ കാരണം സംഭവിച്ചതാണ് എന്ന തരത്തില്‍ വ്യാപക വ്യാജ പ്രചാരണങ്ങള്‍ എസ്ഡിപിഐ നടത്തിയിരുന്നു. ഇതിന് മറുപടിയായിട്ടുകൂടിയാണ് ചെന്നിത്തല ഇപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com