സിപിഐയോട് മാപ്പ് പറയുന്ന പ്രശ്‌നമില്ല; എം.എം മണി; തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറവും സ്വഭാവവും 

മുന്നണിയെന്ന നിലയില്‍ ശക്തമായി മുന്നോട്ടുപോകും
സിപിഐയോട് മാപ്പ് പറയുന്ന പ്രശ്‌നമില്ല; എം.എം മണി; തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറവും സ്വഭാവവും 

കോഴിക്കോട്: സിപിഐയോട് മാപ്പു പറയുന്ന പ്രശ്‌നമില്ലെന്ന് മന്ത്രി എം.എം മണി. ഞങ്ങള്‍ക്ക് കൂട്ടുത്തരവാദിത്തമുണ്ട്. മുന്നണിയെന്ന നിലയില്‍ ശക്തമായി മുന്നോട്ടുപോകും. മുന്നണിയാകുമ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകും. എന്തെങ്കിലും ഭിന്നാഭിപ്രായം പറഞ്ഞാല്‍ അതൊന്നും മൗലികമായി എടുക്കേണ്ട കാര്യമില്ല. മണി പറഞ്ഞു. 

സിപിഐയെ വലതു മുന്നണിയിലേക്ക് ക്ഷണിച്ച തിിരുവഞ്ചൂര്‍ രാധാകൃഷണന് ശ്രീകൃഷ്ണന്റെ നിറവും സ്വഭാവവുമാണെന്നും മണി കൂട്ടിച്ചേര്‍ത്തു. 

സിപിഐ നേതാക്കള്‍ കൈക്കൂലിക്കാരാണ് എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയ സംഭവത്തില്‍ സിപിഐക്കാര്‍ക്ക് എന്ത് കിട്ടിയെന്ന് പറയണം എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മണിയുടെ പരാമര്‍ശത്തിനെതിരെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമന്‍ രംഗത്ത് വന്നിരുന്നു. എംഎം മണി കയ്യേറ്റ മുതലാളിമാരുടെ മിശകയാണ് എന്നായിരുന്നു ശിവരാമന്റെ മറുപടി. കയ്യേറ്റക്കാരില്‍ നിന്ന്  കാശ് വാങ്ങിയ സിപിഎം നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിക്കരുതെന്നും ശിവരാമന്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com