ദക്ഷിണ കൊടുത്ത് സിപിഐക്ക് ഒന്നും പഠിക്കാനില്ല; എം എം മണിക്ക് കാനത്തിന്റെ മറുപടി

കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരു വീക്ഷണമേ ഉണ്ടാകാവൂ. അതാണ് സിപിഐയുടെ നിലപാട്. സിപിഎം നിലപാട് വ്യത്യസ്തമാണെങ്കില്‍ അത് പറയേണ്ടത് എം എം മണിയല്ലെന്നും കാനം
ദക്ഷിണ കൊടുത്ത് സിപിഐക്ക് ഒന്നും പഠിക്കാനില്ല; എം എം മണിക്ക് കാനത്തിന്റെ മറുപടി

തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട് മന്ത്രി എം എം മണിയുടെ വിമര്‍ശനങ്ങള്‍ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. ദക്ഷിണ കൊടുത്ത് മണിയില്‍ നിന്നും സിപിഐക്ക് ഒന്നും പഠിക്കാനില്ല. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരു വീക്ഷണമേ ഉണ്ടാകാവൂ. അതാണ് സിപിഐയുടെ നിലപാട്. സിപിഎം നിലപാട് വ്യത്യസ്തമാണെങ്കില്‍ അത് പറയേണ്ടത് എം എം മണിയല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം സിപിഐ നേതാക്കള്‍ കൈക്കൂലിക്കാരാണ് എന്ന് എം എം മണി വിമര്‍ശിച്ചിരുന്നു. ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയ സംഭവത്തില്‍ സിപിഐക്കാര്‍ക്ക് എന്ത് കിട്ടിയെന്ന് പറയണം എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മണിയുടെ പരാമര്‍ശത്തിനെതിരെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമന്‍ രംഗത്ത് വന്നിരുന്നു. എംഎം മണി കയ്യേറ്റ മുതലാളിമാരുടെ മിശിഹയാണ് എന്നായിരുന്നു ശിവരാമന്റെ മറുപടി. കയ്യേറ്റക്കാരില്‍ നിന്ന് കാശ് വാങ്ങിയ സിപിഎം നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിക്കരുതെന്നും ശിവരാമന്‍ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് കാനത്തിന്റെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com