അബിയുടെ മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട് ; സ്മരണാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th November 2017 03:33 PM |
Last Updated: 30th November 2017 03:33 PM | A+A A- |

കൊച്ചി : നടനും മിമിക്രി താരവുമായ കലാഭവന്‍ അബിയുടെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിച്ച് നടന്‍ മമ്മൂട്ടി. ഫേസ് ബുക്ക് പോസ്റ്റിലാണ്, തന്നെ വേദികളില്‍ ഏറ്റവും മികച്ച തരത്തില്‍ അനുകരിച്ച ആ താരത്തിന് മമ്മൂട്ടി സ്മരണാഞ്ജലി അര്‍പ്പിച്ചത്.
രക്താര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്ന അബി ഇന്ന് രാവിലെയാണ് മരിച്ചത്. മിമിക്രി രംഗത്തെ സൂപ്പര്‍താരമായിരുന്ന അബിയുടെ മാസ്റ്റര്‍പീസുകളായിരുന്നു മമ്മൂട്ടിയും അമിതാഭ് ബച്ചനും. മറ്റൊന്ന് ആമിനതാത്തയും.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം
അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളില്‍ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓര്‍മ്മകളില്‍ നില നില്‍ക്കും