സ്വര്‍ണ കവര്‍ച്ച; ചോദ്യം ചെയ്യലില്‍ പിടി തരാതെ കൊടി സുനി, കാക്ക രഞ്ജിത്തിനെ അറിയാം

ജയലിന് ഉള്ളില്‍ വെച്ച് ആരേയും ഫോണ്‍ വിളിച്ചിട്ടില്ലെന്നും, സ്വര്‍ണ കവര്‍ച്ചയുടെ ആസൂത്രണവുമായി തനിക്ക് ബന്ധമില്ലെന്നും സുനി പറയുന്നു
സ്വര്‍ണ കവര്‍ച്ച; ചോദ്യം ചെയ്യലില്‍ പിടി തരാതെ കൊടി സുനി, കാക്ക രഞ്ജിത്തിനെ അറിയാം

തൃശൂര്‍: ജയിലിന് ഉള്ളിലിരുന്ന് സ്വര്‍ണ കവര്‍ച്ച ആസുത്രണം ചെയ്തുവെന്ന ആരോപണങ്ങള്‍ ചോദ്യം ചെയ്യലില്‍ നിഷേധിച്ച് കൊടി സുനി. സ്വര്‍ണ കവര്‍ച്ച കേസില്‍ അറസ്റ്റിലായ കാക്ക രഞ്ജിത്തിനെ അറിയാമെന്നും, ജയിലില്‍ വെച്ച് സംസാരിച്ചിട്ടുണ്ടെന്നും സമ്മതിച്ച കൊടി സുനി, രഞ്ജിത്തിനെ ജയിലില്‍ നിന്നും ഒരുവട്ടം പോലും വിളിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ആവര്‍ത്തിക്കുന്നത്.

ടിപി വധക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടിസുനിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയായിരുന്നു അന്വേഷണ സംഘം ചോദ്യം ചെയ്തത്. ജയലിന് ഉള്ളില്‍ വെച്ച് ആരേയും ഫോണ്‍ വിളിച്ചിട്ടില്ലെന്നും, സ്വര്‍ണ കവര്‍ച്ചയുടെ ആസൂത്രണവുമായി തനിക്ക് ബന്ധമില്ലെന്നും സുനി പറയുന്നു. 

രഞ്ജിത്തിനെ വിളിച്ച സുനിയുടെ നമ്പര്‍ പൊലിസ് ചോദ്യം ചെയ്യലില്‍ സുനിയുടെ മുന്‍പാകെ വച്ചെങ്കിലും അത് തന്റെ നമ്പര്‍ അല്ലെന്നും, അതിനെ കുറിച്ച് അറിയില്ലെന്നുമായിരുന്നു സുനിയുടെ വിശദീകരണം. 2016 ജൂലൈ 16നായിരുന്നു കേസിന് ആസ്പദമായ സ്വര്‍ണ കവര്‍ച്ച. തലശേരി സ്വദേശി ഇസ്മായിലിനെ നല്ലളത്ത് കാര്‍ തടഞ്ഞു നിര്‍ത്തി മൂന്നരക്കിലോ സ്വര്‍ണം അടങ്ങിയ ബാഗ് കവരുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com