അങ്ങ് ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയാണ്; ഇന്ന് കേരളത്തിലെ മുഴുവന്‍ ക്യാംപസുകളും കഞ്ചാവിന്റെ പിടിയിലാണ്‌

മൂന്നോ നാലോ ഗ്രാം പിടിച്ചെടുത്ത ശേഷം ചെറുപ്പക്കാരെ സ്റ്റേഷനില്‍ ഹാജരാക്കി ഫോട്ടെയെടുത്ത് പത്രത്തില്‍ കൊടുത്ത് കഞ്ചാവിനെതിരെ റെയ്ഡ് നടത്തിയെന്ന് പ്രചാരണം നടത്താറുണ്ട്
അങ്ങ് ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയാണ്; ഇന്ന് കേരളത്തിലെ മുഴുവന്‍ ക്യാംപസുകളും കഞ്ചാവിന്റെ പിടിയിലാണ്‌


കോട്ടയം: പതിനാറു വയസുളള ഒരു ചെറുപ്പക്കാരന്റെ കൈയില്‍ നിന്നും കിട്ടിയ കഞ്ചാവു പൊതിയുമായി അഡ്വ. ഷോണ്‍ ജോര്‍ജ്ജ്‌ മുഖ്യമന്ത്രിയോട് ചോദിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങ് ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയാണ്. ഈ കഴിഞ്ഞ ഒന്നരവര്‍ഷക്കാലത്തിനിടയില്‍ 15 വയസിനും 20 വയസിനുമിടയിലുള്ള ചെറുപ്പക്കാരില്‍ അന്‍പത് ശതമാനവും ഇത് ഉപയോഗിക്കുന്നവരാണെന്നും ഷോണ്‍ ജോര്‍ജ്ജ് പറയുന്നു.

ഇത് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. കഞ്ചാവിനെതിരെ സംസ്ഥാനത്ത് റെയ്ഡ് നടക്കാറുണ്ട്. അത് മൂന്നോ നാലോ ഗ്രാം പിടിച്ചെടുത്ത ശേഷം ചെറുപ്പക്കാരെ സ്റ്റേഷനില്‍ ഹാജരാക്കി ഫോട്ടെയെടുത്ത് പത്രത്തില്‍ കൊടുത്ത് കഞ്ചാവിനെതിരെ റെയ്ഡ് നടത്തിയെന്ന് പ്രചാരണം നടത്താറുണ്ട്. എന്നാല്‍ വളരെ പ്രധാനപ്പെട്ട കാര്യം കേരളത്തില്‍ ഒരു ദിവസം എത്തുന്ന കഞ്ചാവ് നൂറ് കിലോയില്‍ അധികമാണെന്നുള്ളതാണ്. ഇതിന്റെ വരവ് തടഞ്ഞില്ലെങ്കില്‍ കേരളത്തിലെ യുവജനങ്ങള്‍ അപകടത്തിലേക്കാണ് പോകുന്നതെന്നും ഷോണ്‍ പറയുന്നു.

ഇവിടെ ഒരു ഭരണകൂടമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ മുഴുവന്‍ ക്യാംപസുകളും കഞ്ചാവിന്റെ പിടിയിലാണ്. അതുകൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം. ഒന്നുകില്‍ കഞ്ചാവ് വില്‍പ്പനക്ക് അറിഞ്ഞുകൊണ്ട് അനുവാദം കൊടുത്തിരിക്കുകയാണ്. അല്ലെങ്കില്‍ അറിയാഞ്ഞിട്ടാണോ എന്നും ഷോണ്‍ ചോദിക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com