അവസാന കാലത്ത് വെച്ചുനീട്ടുന്ന നക്കാപ്പിച്ച ബിഡിജെഎസ് വാങ്ങരുത്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി

ബിജെപിയ്ക്ക് വേങ്ങരയില്‍ പോസ്റ്റര്‍ അടിച്ച പൈസ നഷ്ടമാകും. 5000 വോട്ട്‌പോലും കിട്ടില്ല
അവസാന കാലത്ത് വെച്ചുനീട്ടുന്ന നക്കാപ്പിച്ച ബിഡിജെഎസ് വാങ്ങരുത്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി

തിരുവനന്തപുരം: ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍ഡിഎ സര്‍ക്കാറിന്റെ അവസാനകാലഘട്ടത്തില്‍ വെച്ചുനീട്ടുന്ന നക്കാപ്പിച്ച ബിഡിജെഎസുകാര്‍ വാങ്ങരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ തുറന്നടിച്ചു. ബിജെപിയ്ക്ക് വേങ്ങരയില്‍ പോസ്റ്റര്‍ അടിച്ച പൈസ നഷ്ടമാകും. 5000വോട്ട്‌പോലും കിട്ടില്ല. ബിജെപിക്ക് പിന്നാക്ക വിഭാഗങ്ങളോട് മമതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ബേര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാക്കുകൊടുത്തതിന് പിന്നാലെയാണ് ബിജെപിക്കെതിരെ വെള്ളാപ്പള്ളി രംഗത്ത് വന്നിരിക്കുന്നത്.ബിഡിജെഎസ് ഇപ്പോള്‍ എന്‍ഡിഎ വിടില്ലെന്ന് പ്രസിഡന്‍ര് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. 

 എല്‍ഡിഎഫാണ് ബിഡിജെഎസിന് പറ്റിയ മുന്നണിയെന്നും എന്‍ഡിഎ വിടണമെന്നും വെള്ളാപ്പള്ളി നേരത്തേ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. 

ബിഡിജെഎസിനെ മുന്നണിയിലേക്ക് ക്ഷണിച്ച യുഡിഎഫ് കഴിഞ്ഞ കാലം മറക്കരുതെന്നും തനിക്കെതിരായ നിലപാടുകള്‍ തെറ്റായിരുന്നുവെന്ന് ഏറ്റുപറയാതെ ക്ഷണിച്ചിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജയിലിലടയ്ക്കാന്‍ വി.എം സുധീരന്‍ ശ്രമിച്ചപ്പോള്‍ മിണ്ടാതിരുന്നവരാണ് യുഡിഎഫുകാരെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com