ചരിത്രമെഴുതി ഡിവൈഎഫ്‌ഐ; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി പാളയത്ത് യൂണിറ്റ് സ്ഥാപിച്ചു

ചരിത്രമെഴുതി ഡിവൈഎഫ്‌ഐ; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി പാളയത്ത് യൂണിറ്റ് സ്ഥാപിച്ചു

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുമുള്ള ഒന്‍പത് പേര്‍ക്കാണ് ഡിവൈഎഫ്‌ഐ അംഗത്വം നല്‍കിയത്

തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലി നല്‍കി ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയിലേക്കെത്തിയതാണ് കേരളം. ഇപ്പോഴിതാ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അംഗത്വം നല്‍കി ഇടത് യുവജന സംഘടന ഡിവൈഎഫ്‌ഐ. 

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുമുള്ള ഒന്‍പത് പേര്‍ക്കാണ് ഡിവൈഎഫ്‌ഐ അംഗത്വം നല്‍കിയത്. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഡിവൈഎഫ്‌ഐയുടെ നീക്കം. 

പാളയത്താണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി ഡിവൈഎഫ്‌ഐ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. 11 പേരാണ് ഇവിടത്തെ യൂനിറ്റില്‍ ഇപ്പോള്‍ അംഗങ്ങളായിരിക്കുന്നത്. ഡിവൈഎഫ്‌ഐ പിഎംജി യൂണിറ്റ് എന്ന പേരിലാണ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. 

ഇത് ആദ്യമായാണ് രാജ്യത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി ഇത്തരത്തിലൊരു യൂണിറ്റ് വരുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ സൂര്യ അഭിലാഷിനെ യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ശ്യാമ എസ് പ്രഭ, സന്ധ്യ രാജേഷ്, അസ്മ, കീര്‍ത്തി, വൈഷ്ണവി, അച്ചു, ദിവ്യ, അഭി എന്നിവരാണ് യൂണിറ്റില്‍ അംഗങ്ങളായ മറ്റുള്ളവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com