നോട്ട്‌നിരോധനം കള്ളപ്പണം ഇല്ലാതാക്കുമെന്ന് ധനമന്ത്രി: വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നോട്ടുനിരോധനം വന്ന് മണിക്കൂറുകള്‍ക്കകം വിടി ബല്‍റാം നോട്ട്‌നിരോധനത്തെ അനുകൂലിച്ച് പോസ്റ്റിട്ടിരുന്നു.
നോട്ട്‌നിരോധനം കള്ളപ്പണം ഇല്ലാതാക്കുമെന്ന് ധനമന്ത്രി: വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നോട്ട് നിരോധന പ്രഖ്യാപനം വന്ന് അടുത്ത ദിവസം നിയമസഭയില്‍ ധനകാര്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്റെ ആദ്യ ഭാഗവുമായാണ് വിടി ബല്‍റാം എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയിരിക്കുന്നത്. നോട്ടുനിരോധനം വന്ന് മണിക്കൂറുകള്‍ക്കകം വിടി ബല്‍റാം നോട്ട്‌നിരോധനത്തെ അനുകൂലിച്ച് പോസ്റ്റിട്ടിരുന്നു. ഇന്ന് ആ പോസ്റ്റിന്റെ പേരില്‍ വീണ്ടും വിമര്‍ശനം ഏല്‍ക്കേണ്ടി വന്നപ്പോഴാണ് ബല്‍റാം
തോമസ് ഐസകിന്റെ പ്രസാതാവനയുമായി രംഗത്തെത്തിയിരിക്കുന്നത്. 

നോട്ട് നിരോധനത്തെ തുടക്കം മുതല്‍ എതിര്‍ത്ത വ്യക്തിയായിട്ടാണ് ഡോക്ടര്‍ തോമസ് ഐസക്ക് ഗണിക്കപ്പെടുന്നത്. എന്നാല്‍ അദ്ദേഹം പോലും ഈ പ്രസ്താവനയില്‍ പറയുന്നത് നോട്ട് നിരോധനം കള്ളനോട്ട് നിര്‍മ്മാര്‍ജ്ജനം ചെയ്യും അഥവാ പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്നും കള്ളപ്പണത്തിന്റെ കാര്യത്തില്‍ ഭാഗിക നേട്ടം ഉണ്ടാക്കുമെന്നുമാണ് വിടി ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.  

അടിക്കുറിപ്പ് ആവശ്യമില്ലാത്ത ഫോട്ടോ'യുടെ പേരില്‍ സ്വന്തം നേതാവിന് ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടിവന്നതിന്റെ ക്ഷീണം തീര്‍ക്കാന്‍ സൈബര്‍ സഖാക്കള്‍ നോട്ട് നിരോധനത്തെക്കുറിച്ചുള്ള എന്റെ ആദ്യ പ്രതികരണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളുമായി ഇറങ്ങിയിട്ടുണ്ട്. ഞാനേതായാലും ആ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഒളിച്ചോടിയിട്ടില്ല, ആ നിലപാട് തെറ്റെന്ന് ബോധ്യപ്പെട്ടപ്പോള്‍ അത് തിരുത്തി രണ്ടാമതൊരു പോസ്റ്റ് ഇടുകയാണ് ചെയ്തത് എന്നതിനാല്‍ ആര്‍ക്കും ഇപ്പോഴും അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കാവുന്നതാണെന്നും വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

"അടിക്കുറിപ്പ്‌ ആവശ്യമില്ലാത്ത ഫോട്ടോ"യുടെ പേരിൽ സ്വന്തം നേതാവിന്‌‌ ട്രോളുകൾ ഏറ്റുവാങ്ങേണ്ടിവന്നതിന്റെ ക്ഷീണം തീർക്കാൻ സൈബർ സഖാക്കൾ 
നോട്ട്‌ നിരോധനത്തെക്കുറിച്ചുള്ള എന്റെ ആദ്യ പ്രതികരണത്തിന്റെ സ്ക്രീൻ ഷോട്ടുകളുമായി ഇറങ്ങിയിട്ടുണ്ട്‌. ഞാനേതായാലും ആ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്ത്‌ ഒളിച്ചോടിയിട്ടില്ല, ആ നിലപാട്‌ തെറ്റെന്ന് ബോധ്യപ്പെട്ടപ്പോൾ അത്‌ തിരുത്തി രണ്ടാമതൊരു പോസ്റ്റ് ഇടുകയാണ്‌ ചെയ്തത്‌ എന്നതിനാൽ ആർക്കും ഇപ്പോഴും അതിന്റെ സ്ക്രീൻ ഷോട്ട്‌ എടുക്കാവുന്നതാണ്‌.

നോട്ട്‌ നിരോധന പ്രഖ്യാപനം വന്ന ആദ്യ മണിക്കൂറുകളിലെ പ്രതികരണമായിരുന്നു എന്റേത്‌. എന്നാൽ പിറ്റേ ദിവസം നിയമസഭയിൽ ധനകാര്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്റെ ആദ്യ ഭാഗമാണിത്‌. നോട്ട്‌ നിരോധനത്തെ തുടക്കം മുതൽ എതിർത്ത വ്യക്‌തിയായിട്ടാണ്‌ ഡോ. തോമസ്‌ ഐസക്ക്‌ ഗണിക്കപ്പെടുന്നത്‌. എന്നാൽ അദ്ദേഹം പോലും ഈ പ്രസ്താവനയിൽ പറയുന്നത്‌ നോട്ട്‌ നിരോധനം കള്ളനോട്ട്‌ നിർമ്മാർജ്ജനം ചെയ്യും അഥവാ പൂർണ്ണമായി ഇല്ലാതാക്കുമെന്നും കള്ളപ്പണത്തിന്റെ കാര്യത്തിൽ ഭാഗിക നേട്ടം ഉണ്ടാക്കുമെന്നുമാണ്‌. നടപ്പാക്കലിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനേക്കുറിച്ചാണ്‌ തുടർന്ന് ധനമന്ത്രി പറയുന്നത്‌. ധനകാര്യ വിദഗ്ദനായ തോമസ്‌ ഐസക്കിനുപോലും ആദ്യ അഭിപ്രായം ഇങ്ങനെയായിരുന്നു എങ്കിൽ ഈവക വിഷയങ്ങളിൽ കേവലധാരണ മാത്രമുള്ള എന്റെ പ്രാഥമിക പ്രതികരണം തെറ്റിപ്പോയതിൽ അത്ഭുതമുണ്ടോ? ഏറ്റവും അടുത്ത അവസരത്തിൽത്തന്നെ ഉത്തമബോധ്യത്തോടെ തിരുത്തുകയും അത്‌ അടുത്ത പോസ്റ്റിൽ വിശദീകരിക്കുകയും ചെയ്തു. ഇനിയും എന്റെ രീതി ഇങ്ങനെത്തന്നെ ആയിരിക്കും,
കാര്യങ്ങളെ എനിക്കറിയാവുന്ന രീതിയിൽത്തന്നെ വിലയിരുത്തും. തെറ്റ്‌ പറ്റിയെന്ന് ബോധ്യപ്പെട്ടാൽ തിരുത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com