മുജീബ് റഹ്മാനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി; എന്‍സിപി തോമസ് ചാണ്ടിക്കൊപ്പമെന്ന് പീതാംബരന്‍ മാസ്റ്റര്‍

മന്ത്രിക്കെതിരെ ചാനല്‍ ചര്‍ച്ചകളില്‍ വിമര്‍ശനം ഉന്നയിച്ച നേതാക്കള്‍ക്കെതിരെ നടപടിയെടുക്കും
മുജീബ് റഹ്മാനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി; എന്‍സിപി തോമസ് ചാണ്ടിക്കൊപ്പമെന്ന് പീതാംബരന്‍ മാസ്റ്റര്‍

തോമസ് ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെ മന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി. പാര്‍ട്ടി തോമസ് ചാണ്ടിക്ക് ഒപ്പമാണെന്ന് പിതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. 

തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് അനാവശ്യ ആരോപണങ്ങളാണെന്നാണ് എന്‍സിപിയുടെ നിലപാട്. മാത്രമല്ല, മന്ത്രിക്കെതിരെ ചാനല്‍ ചര്‍ച്ചകളില്‍ വിമര്‍ശനം ഉന്നയിച്ച നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനും എന്‍സിപി തീരുമാനിച്ചു. മൂന്ന് ജില്ലാ കമ്മിറ്റികളോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. 

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മുജീബ് റഹ്മാനെ പുറത്താക്കിയത്. എന്‍വൈസി സംസ്ഥാന പ്രസിഡന്റായിരുന്നു മുജീബ് റഹ്മാന്‍. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം സര്‍ക്കാര്‍ തലപ്പത്തിലും, പാര്‍ട്ടി തലത്തിലും അന്വേഷിക്കണമെന്ന ആവശ്യമായി മുന്നോട്ടു പോകുമെന്ന് മുജീബ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മുജീബിനെ എന്‍വൈസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കുകയും, യുവജന വിഭാഗം ്പിരിച്ചു വിടുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com