അച്ഛന്‍ വലിയ ഒരഭാവമാണ്: ഞങ്ങള്‍ക്കും രാജ്യത്തിനും - എംഎന്‍ വിജയന്‍ സ്മരണ

വ്യക്തിയല്ല,രാജ്യമാണ് വലുത് എന്നതായിരുന്നു അച്ഛന്റെ അവസാന വാക്കുകള്‍.ഈ രാജ്യം ഇന്നെത്തി നില്‍ക്കുന്ന ഭീഷണമായ അവസ്ഥയെക്കുറിച്ച് അച്ഛന്‍ നിരന്തരമായി ഓര്‍മിപ്പിച്ചു കൊണ്ടിരുന്നതാണ്
അച്ഛന്‍ വലിയ ഒരഭാവമാണ്: ഞങ്ങള്‍ക്കും രാജ്യത്തിനും - എംഎന്‍ വിജയന്‍ സ്മരണ

കൊച്ചി: ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ എംഎന്‍ വിജയന്‍ അന്തരിച്ചിട്ട് നാളെയ്ക്ക് പത്തുവര്‍ഷം. ഒരേ സമയം ജനകീയതയ്ക്കും പുരോഗതിക്കും വേണ്ടി ചെലവിട്ട ജീവിതമായിരുന്നു എംഎന്‍ വിജയന്റെത്. ഫാസിസം എഴുത്തുകാരെയും സാമൂഹ്യപ്രവര്‍ത്തകരെയും പലവിധത്തില്‍ പിടികൂടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് വര്‍ത്തമാന ഇന്ത്യയുടെത്. പ്രത്യക്ഷത്തില്‍ വിലയ്ക്ക് വാങ്ങുന്നത് മുതല്‍ പരോക്ഷമായ പ്രലോഭനങ്ങളിലൂടെ വരെ ധൈഷണികരെ പിടികൂടാന്‍ ശ്രമിക്കുന്നു. ഈ സാഹചര്യത്തിലാണ് എംഎന്‍ വിജയന്റെ പത്താം ചരമവാര്‍ഷികം. 

ഈ പത്തു വര്‍ഷത്തില്‍ ഒരു ദിവസം പോലും അച്ഛന്‍ ഓര്‍മ്മകളില്‍ കൂടെ ഇല്ലാതെ കടന്നു പോയിട്ടില്ലെന്ന് മകന്‍ വിഎസ് അനില്‍ കുമാര്‍ പറയുന്നു. ഏതു പ്രശ്‌നത്തിലും ചാരി നിന്ന് ആശ്വസിക്കാവുന്ന കനത്ത തൂണായിരുന്നു,അച്ഛന്‍.ശിക്ഷയും ശാസനയും ഏറ്റവും ഏറ്റവും കുറച്ച് മാത്രമായിട്ടാണ് അച്ഛന്‍ ഞങ്ങളെ വളര്‍ത്തിയത്.എന്നാല്‍ മക്കളുടെ വളര്‍ച്ചയില്‍ തടസ്സമായിട്ടില്ല എന്നത് മാത്രമായിരുന്നു അച്ഛന്റെ അവകാശവാദം.

വ്യക്തിയല്ല,രാജ്യമാണ് വലുത് എന്നതായിരുന്നു അച്ഛന്റെ അവസാന വാക്കുകള്‍.ഈ രാജ്യം ഇന്നെത്തി നില്‍ക്കുന്ന ഭീഷണമായ അവസ്ഥയെക്കുറിച്ച് അച്ഛന്‍ നിരന്തരമായി ഓര്‍മിപ്പിച്ചു കൊണ്ടിരുന്നതാണ്. അച്ഛന്‍ വലിയ ഒരഭാവമാണ്  ഞങ്ങള്‍ക്കും രാജ്യത്തിനും എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്

പോസ്റ്റിന്റെ പൂര്‍ണരൂപം

അച്ഛനില്ലാത്ത പത്തു വര്‍ഷം :
ഈ പത്തു വര്‍ഷത്തില്‍ ഒരു ദിവസം പോലും അച്ഛന്‍ ഓര്‍മ്മകളില്‍ കൂടെ ഇല്ലാതെ കടന്നു പോയിട്ടില്ല.
ഏതു പ്രശ്‌നത്തിലും ചാരി നിന്ന് ആശ്വസിക്കാവുന്ന കനത്ത തൂണായിരുന്നു,അച്ഛന്‍.ശിക്ഷയും ശാസനയും ഏറ്റവും ഏറ്റവും കുറച്ച് മാത്രമായിട്ടാണ് അച്ഛന്‍ ഞങ്ങളെ വളര്‍ത്തിയത്.എന്നാല്‍ മക്കളുടെ വളര്‍ച്ചയില്‍ തടസ്സമായിട്ടില്ല എന്നത് മാത്രമായിരുന്നു അച്ഛന്റെ അവകാശവാദം.രോഗങ്ങള്‍ കൂട്ടമായി ആക്രമിച്ചപ്പോള്‍ അങ്ങനെ തടസ്സമായിപ്പോകുമോ എന്ന ആശങ്ക അച്ഛനുണ്ടായിരുന്നു.പക്ഷെ അങ്ങനെയല്ല സംഭവിച്ചത്.അറിവ് നേടുന്നതിന്റെയും രോഗപീഡകളുടെയും കഠിനചര്യകളിലും വീട്ടിലെ കാര്യങ്ങള്‍ ഒന്നൊഴിയാതെ അച്ഛന്‍ ചെയ്തു പോന്നു.
അത്താണി എന്ന പ്രയോഗം അച്ഛനാണ് ഏറ്റവും ചേരുക എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.വീട്ടില്‍ തളര്‍ന്നെത്തുന്നവരുടെ ഭാരങ്ങള്‍ മുഴുവന്‍ അച്ഛന്‍ ഏറ്റെടുത്തു.എന്നിട്ട് തളരാതെ നിന്നു.
'വ്യക്തിയല്ല,രാജ്യമാണ്' വലുത് എന്നതായിരുന്നു അച്ഛന്റെ അവസാന വാക്കുകള്‍.ഈ രാജ്യം ഇന്നെത്തി നില്‍ക്കുന്ന ഭീഷണമായ അവസ്ഥയെക്കുറിച്ച് അച്ഛന്‍ നിരന്തരമായി ഓര്‍മിപ്പിച്ചു കൊണ്ടിരുന്നതാണ്.
അച്ഛന്‍ വലിയ ഒരഭാവമാണ്  ഞങ്ങള്‍ക്കും രാജ്യത്തിനും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com