അമിത്ഷായ്ക്ക് പിന്നാലെ യോഗി ആദിത്യനാഥും കണ്ണൂരില്‍

കീച്ചേരി മുതല്‍ കണ്ണൂര്‍ വരെയുള്ള പദയാത്രയിലാണ് ആദിത്യനാഥ് പങ്കെടുക്കുക.
അമിത്ഷായ്ക്ക് പിന്നാലെ യോഗി ആദിത്യനാഥും കണ്ണൂരില്‍

ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ ഇന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും. കീച്ചേരി മുതല്‍ കണ്ണൂര്‍ വരെയുള്ള പദയാത്രയിലാണ് ആദിത്യനാഥ് പങ്കെടുക്കുക. വൈകിട്ട് കണ്ണൂരില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും യോഗി ആദിത്യനാഥ് പ്രസംഗിക്കും.

അമിത് ഷാ, കുമ്മനം രാജശേഖരന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭന്‍, നടന്‍ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ എംപി എന്നിവരും പദയാത്രയില്‍ പങ്കെടുക്കും. ഇന്നലെ പയ്യന്നൂരിലെ സമ്മേളനവേദിയില്‍ അമിത്ഷാ കുമ്മനത്തിന് പതാക കൈമാറിയാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com