ഇന്ധന വിലയിലെ നികുതി കുറച്ച് ഗുജറാത്ത്; കുറയ്ക്കാനാകില്ലെന്ന് കേരളം

എന്നാല്‍ സംസ്ഥാനത്തെ നികുതി  കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്
ഇന്ധന വിലയിലെ നികുതി കുറച്ച് ഗുജറാത്ത്; കുറയ്ക്കാനാകില്ലെന്ന് കേരളം

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ഇന്ധന നികുതിയില്‍ കുറവു വരുത്തി ഗുജറാത്ത്. കേന്ദ്ര തീരുമാനത്തിന്റെ ചുവടുപിടിച്ച് നികുതിയില്‍ ഇളവു വരുത്താന്‍ കേന്ദ്ര പെട്രാളിയം മന്ത്രി കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ നികുതി  കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. 

നികുതി കുറയ്ക്കുന്നത് ചിന്തിക്കാനെ സാധിക്കില്ല, എക്‌സൈസ് നികുതിയില്‍ രണ്ടുരൂപ കുറച്ചത് കേന്ദ്രസര്‍ക്കാരിന്റെ തട്ടിപ്പാണ്,അദ്ദേഹം പറഞ്ഞു. ജിഎസ്ടി വരുത്തിവച്ച സാമ്പത്തിക ബാധ്യതയ്ക്കു പുറമെ അധികഭാരം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയില്ല. വിലയേക്കാള്‍ വലിയ നികുതി പെട്രോളിനും ഡീസലിനും ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുന്നതു കേന്ദ്രത്തിന്റെ പിടിപ്പുകേടുകൊണ്ടാണ്. സംസ്ഥാനത്ത് ഈടാക്കുന്ന മൂല്യവര്‍ധിത നികുതി കുറയ്ക്കാനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 
ഇന്ധനങ്ങളുടെ വാറ്റ് അഞ്ചു ശതമാനം കുറയ്ക്കണമെന്നായിരുന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് തങ്ങള്‍ നികുതി കുറയ്ക്കുകയാണെന്ന് വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com