ചെന്നിത്തലയുടെ കീഴില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടി ചുവന്നുള്ള യാത്രയ്ക്ക് സമയമായി: കുമ്മനം

ചെന്നിത്തലയുടെ കീഴില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടി ചുവന്നുള്ള യാത്രയ്ക്ക് സമയമായി - സിപിഎമ്മും കോണ്‍ഗ്രസും അനിയന്‍ ബാബയും ചേട്ടന്‍ ബാബയും പോലെയാണെന്നും  കുമ്മനം
ചെന്നിത്തലയുടെ കീഴില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടി ചുവന്നുള്ള യാത്രയ്ക്ക് സമയമായി: കുമ്മനം

കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്‍മാറിയതോടെ കുമ്മനം  രാജശേഖരന്റെ ജനരക്ഷാ യാത്ര വിലാപയാത്രയായി മാറിയെന്ന് രമേശ് ചെന്നിത്തലയക്ക് കുമ്മനം രാജശേഖരന്റെ മറുപടി. ചെന്നിത്തലയുടെ കീഴില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടി ചുമന്നുള്ള യാത്രയ്ക്ക് സമയമായെന്നായിരുന്നു കുമ്മനത്തിന്റെ മറുപടി

സിപിഎമ്മും കോണ്‍ഗ്രസും അനിയന്‍ ബാബയും ചേട്ടന്‍ ബാബയും പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനരക്ഷാ യാത്രയുടെ ഭാഗമായി തലശ്ശേരിയില്‍ സംസാരിക്കുകയായിരുന്നു കുമ്മനം. ജനരക്ഷായാത്രയുടെ ഭാഗമായി കണ്ണൂരിലെ പിണറായിയിലെ പദയാത്രയില്‍ന്നും അപ്രതീക്ഷിതമായി അമിത് ഷാ പിന്‍മാറിയതിനെ തുടര്‍ന്ന് കുമ്മനത്തിന്റെ യാത്രയ്‌ക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിക്ക് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് അമിത് ഷാ വിട്ടുനിന്നതൈന്നാണ് ബിജെപിയുടെ വിശദീകരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com