'ഒറ്റക്കയ്യാ ജയരാജാ മറ്റേക്കയ്യും കാണില്ലാ' കൊലവിളി മുദ്രാവാക്യങ്ങളുമായി കുമ്മനത്തിന്റെ ജനരക്ഷാ യാത്ര

ബിജെപി നേതാവ് വി.മുരളീധരന്‍ പങ്കുവെച്ച വീഡിയോയിലാണ് കൊലവിളി മുദ്രാവാക്യങ്ങളുള്ളത്
'ഒറ്റക്കയ്യാ ജയരാജാ മറ്റേക്കയ്യും കാണില്ലാ' കൊലവിളി മുദ്രാവാക്യങ്ങളുമായി കുമ്മനത്തിന്റെ ജനരക്ഷാ യാത്ര

കണ്ണൂര്‍:സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ ജനരക്ഷായാത്ര എന്ന പേരില്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ജാഥ നടത്തുന്ന ബിജെപിക്കാര്‍ വിളിക്കുന്നത് കൊലവിളി മുദ്രാവാക്യങ്ങള്‍. ഒറ്റക്കയ്യാ ജയരാജാ മറ്റേക്കയ്യും കാണില്ലാ,സിപിഎമ്മിന്‍ പട്ടികളെ തുടങ്ങിയ കൊലവിളി മുദ്രാവാക്യങ്ങളാണ് ബിജെപിയുടെ ജനരക്ഷാ യാത്രയില്‍ വിളിക്കുന്നത്. 

ബിജെപി നേതാവ് വി.മുരളീധരന്‍ പങ്കുവെച്ച വീഡിയോയിലാണ് കൊലവിളി മുദ്രാവാക്യങ്ങളുള്ളത്. ആര്‍എസ്എസ്പ്രവര്‍ത്തകരുടെ വെട്ടേറ്റ് ഒരു കൈയ്ക്ക് സ്വാധീനം നഷ്യപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ലക്ഷ്യം വെച്ചുള്ളതാണ് മുദ്രാവാക്യം. 

വീഡിയോയില്‍ 15 മിനുട്ടുകള്‍ കഴിയുമ്പോഴാണ് കൊലവിളി മുദ്രാവാക്യങ്ങളുള്ളത്. കേരളത്തില്‍ സിപിഎം ബിജെപിക്കാരെ കൊന്നുതള്ളുന്നുവെന്ന് പ്രചരിപ്പിച്ചാണ് ബിജെപി ജാഥ നടത്തുന്നത്. സമാധാനത്തിനാണ് തങ്ങള്‍ ജാഥ നടത്തുന്നത് എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരേെന്റയും മറ്റ് നേതാക്കളുടേയും വാദം.ഇങ്ങനെയാണോ സമാധാനജാഥ നടത്തുന്നത് എന്നാണ് വീഡിയോ പുറത്തുവന്ന ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. 

സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ കണ്ണൂര്‍ ജില്ലയിലൂടെ കടന്നുപോകുന്ന ജാഥയില്‍ ബിജെപി പ്രകോപനം സൃഷ്ടിച്ച് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം അനുഭാവികള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ എന്തുതന്നെ പ്രശ്‌നം ഉണ്ടായാലും സംയമനം പാലിക്കണം എന്നാണ് സിപിഎം അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com