കര്‍ണാടകയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു; മരിച്ചത് എംബിബിഎസ് വിദ്യാര്‍ഥികള്‍

ഡിവൈഡറില്‍ ഇടിച്ചതിന് ശേഷമായിരുന്നു കാറിലേക്ക് ട്രക്ക് ഇടിച്ചു കയറിയത്. നാല് പേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു
കര്‍ണാടകയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു; മരിച്ചത് എംബിബിഎസ് വിദ്യാര്‍ഥികള്‍

കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ നാല് മരണം. മലയാളി എംബിബിഎസ് വിദ്യാര്‍ഥികളാണ് മരിച്ച നാല് പേരും. 

പുലര്‍ച്ചെ നാലിനായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രക്കിന്റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കര്‍ണാടകയിലെ രാമനഗരിയില്‍ വെച്ചായിരുന്നു അപകടം. ജോയല്‍, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്. ഡിവൈഡറില്‍ ഇടിച്ചതിന് ശേഷമായിരുന്നു കാറിലേക്ക് ട്രക്ക് ഇടിച്ചു കയറിയത്. നാല് പേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. 

ബംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ഥികളാണ് മരിച്ച ജോയലും ദിവ്യയും. വെല്ലൂര്‍ വിഐടി മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ഥികളാണ് നിഖിതും ജീനയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com