1500 കോടി തന്നാല്‍ പെട്രോളിന്റെ നികുതി കുറയ്ക്കാം; തോമസ് ഐസക്

പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കേന്ദ്രം കുറയ്ക്കുന്നില്ല. എന്നിട്ട് സംസ്ഥാനങ്ങളോട് കുറയ്ക്കാനാണ് ആവശ്യപ്പെടുന്നത്
1500 കോടി തന്നാല്‍ പെട്രോളിന്റെ നികുതി കുറയ്ക്കാം; തോമസ് ഐസക്

ആലപ്പുഴ: സസ്ഥാനത്തിന്റെ വരുമാന നഷ്ടം കേന്ദ്രസര്‍ക്കാര്‍ വഹിച്ചാല്‍ പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില കുറയ്ക്കാമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. സംസ്ഥാനം നികുതി ഉപേക്ഷിച്ചാല്‍ 1500 കോടി രൂപയുടെ നഷ്ടമുണ്ടാകും. ഈ പണം കേന്ദ്രസര്‍ക്കാര്‍ നല്‍കിയാല്‍ നികുതി കുറയ്ക്കാം. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തശേഷം ആലപ്പുഴയില്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കേന്ദ്രം കുറയ്ക്കുന്നില്ല. എന്നിട്ട് സംസ്ഥാനങ്ങളോട് കുറയ്ക്കാനാണ് ആവശ്യപ്പെടുന്നത് വെറുതേ വര്‍ത്തമാനം പറഞ്ഞിട്ട് കാര്യമില്ല. പണമില്ല എന്നതാണ് കേരളത്തിന്റെ പ്രശ്‌നം,അദ്ദേഹം പറഞ്ഞു. 

വേണ്ടത്ര തയാറെടുപ്പു നടത്താതെയാണ് ചരക്കു സേവന നികുതി നടപ്പിലാക്കിയതെന്ന് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും സമ്മതിക്കുന്നു. കേരളം തുടക്കം മുതല്‍ ചൂണ്ടിക്കാണിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com