'കുമ്മനടിയോട്‌' പ്രതികരിക്കാനില്ല; വിമര്‍ശനമാകാം അധിക്ഷേപിക്കരുത്: കുമ്മനം രാജശേഖരന്‍

സമീപകാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനവും ട്രോളുകളും ഏറ്റുവാങ്ങേണ്ടിവന്ന നേതാവാണ് കുമ്മനം. 
'കുമ്മനടിയോട്‌' പ്രതികരിക്കാനില്ല; വിമര്‍ശനമാകാം അധിക്ഷേപിക്കരുത്: കുമ്മനം രാജശേഖരന്‍

വിമര്‍ശിച്ചോളു,വ്യക്തിപരമായി അധിക്ഷേപിക്കരുതെന്ന് ട്രോളന്‍മാരോട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.  ട്രോളുകളിലെ പരിഹാസം വ്യക്തമാക്കുന്നത് ഇടുന്നവരുടെ മാനസിക അവസ്ഥയും നിലവാരവുമാണെന്ന് കുമ്മനം പറഞ്ഞു.

ട്രോളുകളെ കുറ്റപ്പെടുത്തില്ല. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വ്യക്തിപരമായി അധിക്ഷേപിക്കരുത്. ട്രോളുകാര്‍ വ്യക്തിപരമായി തേജോവധം ചെയ്യുന്നത് ഒഴിവാക്കി നിലവാരം ഉയര്‍ത്തണം. പറയാന്‍ മാത്രം ഉള്ള ആശയം ഇല്ലാത്തവരാണ് അധിക്ഷേപം ഉന്നയിക്കുന്നത്, ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കുമ്മനത്തിന്റെ പ്രതികരണം. 

ട്രോളുകളേക്കുറിച്ച് പലരും പറഞ്ഞ് കേട്ടിട്ടുണ്ടെന്നും ശ്രദ്ധിക്കാന്‍ സമയമില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. 

'കുമ്മനടി' പ്രയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് പറയുന്നവര്‍ പറയട്ടെ എന്ന മറുപടിയാണ് കുമ്മനം നല്‍കിയത്. യാഥാര്‍ത്ഥ്യം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. ജീവിതമാണ് അധിക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമുള്ള മറുപടിയെന്നും കുമ്മനം വ്യക്തമാക്കി.സമീപകാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനവും ട്രോളുകളും ഏറ്റുവാങ്ങേണ്ടിവന്ന നേതാവാണ് കുമ്മനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com