പീഡനത്തിനിരയായ അഞ്ചരവയസുകാരിയെ വൈദ്യ പരിശോധന നടത്താതിരുന്ന വനിത ഡോക്ടര്‍മാര്‍ക്കെതിരെ പോസ്‌കോ 

ഭരണകക്ഷി എംഎല്‍എയുടെ ഡ്രൈവറായി കുറച്ചനാള്‍ ജോലി ചെയ്തയാളാണ് പ്രതിയെതിനാല്‍ രക്ഷിക്കാന്‍ ശ്രമം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു
പീഡനത്തിനിരയായ അഞ്ചരവയസുകാരിയെ വൈദ്യ പരിശോധന നടത്താതിരുന്ന വനിത ഡോക്ടര്‍മാര്‍ക്കെതിരെ പോസ്‌കോ 

പത്തനംതിട്ട: ശാരീരികമായി ഉപദ്രവിക്കപ്പെട്ട അഞ്ചര വയസുള്ള കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാതിരുന്ന വനിത ഡോക്ടര്‍മാര്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു. സംഭവത്തില്‍ കൃത്യവിലോപം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാരെ വെള്ളിയാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

അയിരൂര്‍ പഞ്ചായത്തലെ കുട്ടിയെയാണ് അയല്‍വാസിയായ യുവാവ് ശാരീരികമായി ഉപദ്രവിച്ചത്. ഭരണകക്ഷി എംഎല്‍എയുടെ ഡ്രൈവറായി കുറച്ചനാള്‍ ജോലി ചെയ്തയാളാണ് പ്രതിയെതിനാല്‍ രക്ഷിക്കാന്‍ ശ്രമം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. 

തുടര്‍ന്ന് വൈദ്യപരിശേധനക്ക് കുട്ടിയെ കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും  വൈദ്യപരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. ഇതുസംബന്ധിച്ച് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഡിഎംഒ അന്വേഷണം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com