സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി കുറ്റവിമുക്തന്‍; പണം വാങ്ങിയതിന് തെളിവില്ലെന്ന് ബംഗളൂരു കോടതി

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി കുറ്റവിമുക്തന്‍; പണം വാങ്ങിയതിന് തെളിവില്ലെന്ന് ബംഗളൂരു കോടതി

കേസിന്റെ പ്രതിപ്പട്ടികയില്‍നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ കോടതി പിഴശിക്ഷ വിധിച്ച നടപടി റദ്ദാക്കി

ബംഗളൂരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബംഗളൂരു കോടതി കുറ്റവിമുക്തനാക്കി. 400 കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഒന്നര കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയിലാണ് ബംഗളൂരു സിറ്റി സിവില്‍ കോടതിയുടെ വിധി. കേസിന്റെ പ്രതിപ്പട്ടികയില്‍നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ കോടതി പിഴശിക്ഷ വിധിച്ച നടപടി റദ്ദാക്കി.

വ്യവസായിയായ എം.കെ.കുരുവിളയാണ് പരാതി നല്‍കിയിരുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ബന്ധു ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഒന്നര കോടി രൂപ തട്ടിയെന്നാണ് കേസ്. ഈ കേസില്‍ നേരത്തെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴ അടയ്ക്കണമെന്നായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. കേസില്‍ അഞ്ചാം പ്രതിയായി ആയിരുന്നു ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്തിയിരുന്നത്. ഉമ്മന്‍ ചാണ്ടി പണം വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്നും ഇക്കാര്യം പരാതിയില്‍ ഉന്നയിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉമ്മന്‍ ചാണ്ടി ഒഴികെയുള്ള പ്രതികള്‍ക്കെതിരെ നടപടി തുടരും.

എന്നാല്‍ പിഴ അടയ്ക്കണമെന്ന നിര്‍ദേശത്തിനെതിരെ ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിക്കുകയും തന്റെ വാദം കേള്‍ക്കാതെയാണ് വിധിയെന്നും കോടതിയില്‍ നിലപാടെടുക്കുകയും ചെയ്തതോടെ ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com