അച്ഛേ ദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്നവര്‍ അമിത് ഷായ്ക്കും മകനും നല്ല ദിനങ്ങള്‍ സമ്മാനിച്ച് മുന്നേറുകയാണ്; പരിഹാസവുമായി ബല്‍റാം

ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുകയും ചെയ്തതിന് ശേഷം അമിത് ഷായുടെ മകന്റെ സ്വത്ത് 16000 ഇരട്ടിയായി
അച്ഛേ ദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്നവര്‍ അമിത് ഷായ്ക്കും മകനും നല്ല ദിനങ്ങള്‍ സമ്മാനിച്ച് മുന്നേറുകയാണ്; പരിഹാസവുമായി ബല്‍റാം

അമിത് ഷാ ബിജെപി അധ്യക്ഷനാവുകയും, ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുകയും ചെയ്തതിന് ശേഷം അമിത് ഷായുടെ മകന്റെ സ്വത്ത് 16000 ഇരട്ടിയായി വര്‍ധിച്ചെന്ന വാര്‍ത്തയില്‍ പരിഹാസവുമായി വി.ടി.ബല്‍റാം എംഎല്‍എ. 

വികസനത്തിന് ജയ് വിളിച്ച്, അച്ഛേ ദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്നവര്‍ ജയ്‌നും അദ്ദേഹത്തിന്റെ അച്ഛനും മാത്രം വികസനവും നല്ല ദിനങ്ങളും സമ്മാനിച്ച് മുന്നേറുകയാണെന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബിജെപി അഖിലേന്ത്യാ പ്രസിഡന്റിന്റെ മകന്‍ ജയ് അമിത് ഷായുടെ കമ്പനിക്ക് ഒരൊറ്റ വര്‍ഷം കൊണ്ടുണ്ടായ വരുമാന വര്‍ദ്ധനവ് 16,000 ഇരട്ടി! അതും നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനും അമിത് ഷാ പാര്‍ട്ടി പ്രസിഡണ്ടായതിനും ശേഷമുള്ള ആദ്യ വര്‍ഷത്തില്‍!! റിലയന്‍സുമായി ബന്ധപ്പെട്ട ഒരു ധനകാര്യ സ്ഥാപനം യാതൊരു ഈടുമില്ലാതെയാണ് 15.78 കോടി രൂപ ജയ്ക്ക് വായ്പ നല്‍കിയതെന്നും വെളിപ്പെടുത്തല്‍.

വികസനത്തിന് ജയ് വിളിച്ച്, അച്ഛേ ദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്നവര്‍ ജയ്‌നും അദ്ദേഹത്തിന്റെ അച്ഛനും മാത്രം വികസനവും നല്ല ദിനങ്ങളും സമ്മാനിച്ച് മുന്നേറുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com