ആണ്ടാള്‍ ദേവനായകിയിലൂടെ ടി.ഡി.രാമകൃഷ്ണന് വയലാര്‍ അവാര്‍ഡ്‌

ഈ മാസം 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും
ആണ്ടാള്‍ ദേവനായകിയിലൂടെ ടി.ഡി.രാമകൃഷ്ണന് വയലാര്‍ അവാര്‍ഡ്‌

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി.ഡി രാമകൃഷ്ണന്. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന കൃതിക്കാണ് പുരസ്‌കാരം. 

ഒരു ലക്ഷം രൂപയും, ശില്‍പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. 

ശ്രീലങ്കയുടെ ചരിത്രം പറഞ്ഞ് ചേര രാജ്യത്തിന്റേയും, പഴയ തിരുവിതാംകൂറിന്റേയുമെല്ലാം ചരിത്രമായി പരിണമിക്കുന്ന, മൂന്ന് സ്ത്രീകളുടെ കഥയിലൂന്നിയ നോവലാണ് ആണ്ടാള്‍ ദേവനായകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com