ഏതാനും ചില വാക്‌സിന്‍ വിരുദ്ധ പ്രചാരകരുടെ വാക്കുകള്‍ക്ക് സമൂഹം ചെവികൊടുത്തിട്ടില്ല: പിണറായി വിജയന്‍

മീസില്‍സ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ കേരള ജനത ഹൃദയപൂര്‍വം ഏറ്റെടുത്തത് അഭിമാനകരമാണ്- മുഖ്യമന്ത്രി
ഏതാനും ചില വാക്‌സിന്‍ വിരുദ്ധ പ്രചാരകരുടെ വാക്കുകള്‍ക്ക് സമൂഹം ചെവികൊടുത്തിട്ടില്ല: പിണറായി വിജയന്‍

മീസില്‍സ് റൂബെല്ല പ്രതിരോധ കാമ്പയിന്‍ കേരളത്തില്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ കാമ്പയിന് ഭീഷണിയായി ചില മേഖലയില്‍ നിന്ന് വാക്‌സിന്‍ വിരുദ്ധ പ്രചാരണവും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മീസില്‍സ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ കേരള ജനത ഹൃദയപൂര്‍വം ഏറ്റെടുത്തത് അഭിമാനകരമാണ്. ഏതാനും ചില വാക്‌സിന്‍ വിരുദ്ധ പ്രചാരകരുടെ വാക്കുകള്‍ക്ക് സമൂഹം ചെവികൊടുത്തിട്ടില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. മീസില്‍സ്, റൂബെല്ല വാക്‌സിനേഷന്‍ യജ്ഞം വിജയിപ്പിക്കുക .എല്ലാവരും കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനേഷന്‍ നടത്തുക- എന്ന മുദ്രാവാക്യത്തോടെയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മീസിൽസ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ കേരള ജനത ഹൃദയപൂർവം ഏറ്റെടുത്തത് അഭിമാനകരമാണ്. ഏതാനും ചില വാക്സിൻ വിരുദ്ധ പ്രചാരകരുടെ വാക്കുകൾക്ക് സമൂഹം ചെവികൊടുത്തിട്ടില്ല.

ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചിലരും അസംബന്ധ പ്രചാരണത്തിനിറങ്ങിയതായി കാണുന്നു. അത്തരം ഇടപെടലുകൾ പൂർണ്ണമായി തള്ളിക്കളയണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

ക്യാംപയിനിലൂടെ സൗജന്യമായി ലഭിക്കുന്ന എം ആർ പ്രതിരോധകുത്തിവെപ്പ്, പിന്നീട് പതിവ് പ്രതിരോധ കുത്തിവെപ്പിന്റ്റെ ഭാഗമായി എല്ലാ ഗവണ്മെന്റ് ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കുന്നു.

മീസില്‍സ്, റൂബെല്ല വാക്സിനേഷന്‍ യജ്ഞം വിജയിപ്പിക്കുക .എല്ലാവരും കുഞ്ഞുങ്ങള്‍ക്ക് വാക്സിനേഷന്‍ നടത്തുക.#MRCampaignKerala

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com