കുമ്മനത്തിന്റെ ജാഥയില്‍ ഇതരസംസ്ഥാനക്കാര്‍; രാഷ്ട്രപതിയുടെ പ്രസംഗം ആര്‍എസ്എസ് പ്രചാരണത്തിനുള്ള മറുപടിയെന്നും കോടിയേരി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്നാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി
കുമ്മനത്തിന്റെ ജാഥയില്‍ ഇതരസംസ്ഥാനക്കാര്‍; രാഷ്ട്രപതിയുടെ പ്രസംഗം ആര്‍എസ്എസ് പ്രചാരണത്തിനുള്ള മറുപടിയെന്നും കോടിയേരി

മലപ്പുറം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്നാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  മാര്‍ക്‌സിസ്റ്റുകാരെ
ആക്രമിക്കാനാണ് ജാഥ ആഹ്വാനം ചെയ്യുന്നത്. ജാഥ കേരളത്തെ കുറിച്ച് തെറ്റായ ചിത്രം നല്‍കാനാണെന്നും കോടിയേരി പറഞ്ഞു.

ബിജെപിക്കാര്‍ക്കുള്ള മറുപടി രാഷ്ട്രപതിയുടെ വാക്കുകള്‍ തന്നെയാണ്. ഇന്നത്തെ പ്രസംഗം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തെറ്റായ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണ്. മോദി സര്‍ക്കാരിന്റെ കാലത്ത് നേട്ടം അമിത്ഷായുടെ മകന് മാത്രമാണ്. മകന്റെ സ്വത്ത് വര്‍ധനവ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 

ജിഎസ്ടിയോട് ആദ്യം മുതലെ എതിര്‍സമീപനമാണ് സിപിഎമ്മിനുള്ളത്. ഇക്കാര്യം പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ധന നികുതി കേരളത്തിലാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം വസ്തുതക്ക് നിരക്കാത്തതാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് പെട്രോള്‍ ഡീസല്‍ എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താത്. രാജ്യം ഒറ്റ നികുതിയെന്ന് പറയുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇതിന് തയ്യാറാകണം. സംസ്ഥാനത്തിന് കിട്ടുന്ന നികുതി ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. കേന്ദ്രത്തിന് മുന്നില്‍ ഭിക്ഷാപാത്രവുമായി പോയി നിന്ന് ഫണ്ടിന് കേഴാന്‍ കേരളത്തെ കിട്ടില്ല. ജിഎസടിയില്‍ കേരളത്തിന് കിട്ടുന്ന സാമ്പത്തിക ലാഭം മാത്രമാണ് ഐസക് പറഞ്ഞതെന്നും കോടിയേരി പറഞ്ഞു. മലപ്പുറത്തെ റിസല്‍ട്ട് എന്തായാലും അത് ഭരണത്തെ വിലയിരുത്താലാകില്ല. ഇത് തന്നെയാണ് രമേശും പറഞ്ഞത്. .പ്രതിപക്ഷത്തെ വിലയരുത്തേണ്ടത് ഉപതെരഞ്ഞെടുപ്പിലൂടെയല്ലന്നല്ലേ രമേശ് പറഞ്ഞതെന്നും കോടിയേരി ചോദിച്ചു. മലപ്പുറത്ത് അട്ടിമറി വിജയമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com