ബാഹ്യ സമ്മര്‍ദ്ദങ്ങളല്ല ഹാദിയയുടെ മതം മാറ്റത്തിന് ഇടയാക്കിയതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്‌

ഇസ്ലാം മതത്തിലേക്ക് മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും, ഇത് മൊഴിയില്‍ ഹാദിയ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
ബാഹ്യ സമ്മര്‍ദ്ദങ്ങളല്ല ഹാദിയയുടെ മതം മാറ്റത്തിന് ഇടയാക്കിയതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്‌

കൊച്ചി: ഹിന്ദുവില്‍ നിന്നും മുസ്ലിം മതത്തിലേക്ക് മാറാനുള്ള ഹാദിയയുടെ നീക്കത്തില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ഇല്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇസ്ലാം മതത്തിലേക്ക് മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും, ഇത് മൊഴിയില്‍ ഹാദിയ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഹാദിയയെ ഇസ്ലാമിലേക്ക് മാറ്റാന്‍ തീവ്രവാദ സംഘടനകള്‍ ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ക്രൈംബ്രാഞ്ച് എസ്പി സന്തോഷ് കുമാറാണ് ഇടക്കാല റിപ്പോര്‍ട്ട് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസം, ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം നടത്തേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തിരുന്നു. എന്‍ഐഎ അന്വേഷണം നടത്താന്‍ തക്ക കുറ്റങ്ങളില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാരിന്റെ നിലപാടിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com