രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ പ്രോട്ടോക്കോള്‍ ലംഘനമെന്ന് പരാതി; പ്രതിപക്ഷ നേതാവിന് പരിഗണന നല്‍കിയില്ല

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശേഷം മാത്രം പ്രതിപക്ഷ നേതാവിനും, സ്ഥലം എംഎല്‍എയ്ക്കും ഇടം നല്‍കിയതിനെതിരെ പരാതി നല്‍കുമെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ പ്രോട്ടോക്കോള്‍ ലംഘനമെന്ന് പരാതി; പ്രതിപക്ഷ നേതാവിന് പരിഗണന നല്‍കിയില്ല

രാഷ്ട്രപതിയായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ പ്രോട്ടോക്കോള്‍ ലംഘനം നടന്നതായി പരാതി. പ്രതിപക്ഷമാണ് പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

അമൃതാനന്ദമയിയുടെ ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കായംകുളത്തെ എന്‍ടിപിസിയുടെ ഹെലിപാഡില്‍ രാഷ്ട്രപതി ഇറങ്ങിയതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ സ്വീകരിച്ചതിന് ശേഷമാണ് പ്രതിപക്ഷ നേതാവിനും സ്ഥലം എംഎല്‍എയ്ക്കും രാഷ്ട്രപതിയെ സ്വീകരിക്കാന്‍ കഴിഞ്ഞതെന്നാണ് ആരോപണം. 

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശേഷം മാത്രം പ്രതിപക്ഷ നേതാവിനും, സ്ഥലം എംഎല്‍എയ്ക്കും ഇടം നല്‍കിയതിനെതിരെ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com