കുമ്മനത്തിന്റെ യാത്ര ആരെ രക്ഷിക്കാനാണെന്ന് മനസിലാവുന്നില്ല; പരിഹാസവുമായി വിഎസ്

പഴയ കോലീബി സഖ്യം വേങ്ങരയില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
കുമ്മനത്തിന്റെ യാത്ര ആരെ രക്ഷിക്കാനാണെന്ന് മനസിലാവുന്നില്ല; പരിഹാസവുമായി വിഎസ്

വേങ്ങര: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയ്ക്ക് നേരെ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. ആരെ രക്ഷിക്കാനാണ് കുമ്മനത്തിന്റെ യാത്രയെന്ന് മനസിലാവുന്നില്ലെന്ന് വിഎസ് പരിഹസിച്ചു. 

വേങ്ങരയില്‍ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രാചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിഎസ്. പഴയ കോലീബി സഖ്യം വേങ്ങരയില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും വിഎസ് പറഞ്ഞു. 

വിഎസിനൊപ്പം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവനും തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിച്ചു. വേങ്ങരയിലെ ചരിത്രം മാറ്റിയെഴുതുന്ന തെരഞ്ഞെടുപ്പാകണം ഇതെന്ന് ആഹ്വാനം ചെയ്താണ് വിഎസ് വേദി വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com