കേരളത്തിന് പുറത്ത് പഠിക്കുന്ന പെണ്‍കുട്ടികളെ വെര്‍ബല്‍ റേപ്പ് ചെയ്ത് സദാചാര ആങ്ങളയുടെ ഫേസ്ബുക്ക് പോസ്റ്റ്

പെണ്‍കുട്ടികളുടെ കന്യകാത്വം നിര്‍ബന്ധമായും പരിശോധിക്കണമെന്ന ആവശ്യവുമായി തുടങ്ങിയ പോസ്റ്റിലുടനീളം പ്രകടമായ സ്ത്രീവിരുദ്ധതയാണ്.
കേരളത്തിന് പുറത്ത് പഠിക്കുന്ന പെണ്‍കുട്ടികളെ വെര്‍ബല്‍ റേപ്പ് ചെയ്ത് സദാചാര ആങ്ങളയുടെ ഫേസ്ബുക്ക് പോസ്റ്റ്

ലെവിന്‍ തോമസ് എന്നയാളാണ് ഫേസ്ബുക്കില്‍ പെണ്‍കുട്ടികളെ അപമാനിക്കുന്ന രീതിയില്‍ കുറിപ്പെഴുതിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ കന്യകാത്വം നിര്‍ബന്ധമായും പരിശോധിക്കണമെന്ന ആവശ്യവുമായി തുടങ്ങിയ പോസ്റ്റിലുടനീളം പ്രകടമായ സ്ത്രീവിരുദ്ധതയാണ്. ആണ്‍കുട്ടികള്‍ തങ്ങളുടെ ഭാര്യയായി തെരെഞ്ഞെടുക്കുന്ന പെണ്‍കുട്ടികളെ നിര്‍ബന്ധമായും കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കണം എന്ന നാണംകെട്ട ഉപദേശവും ഇയാള്‍ നല്‍കുന്നുണ്ട്.

എല്ലാതരം അനുഭവ പരിചയവും കൂടുതല്‍ ഉള്ളതുകൊണ്ട് മര്യാദക്കാരോട് ഇവര്‍ക്ക് പുച്ഛവും പരിഹാസവും. ''ഇവളുമാരെ കല്യാണം കഴിക്കുന്നത് റിസ്‌ക്കെന്ന് മാത്രമല്ല, ആകപ്പാടെ പെട്ടുപോകുന്ന അവസ്ഥ, അതുകൊണ്ട് സമാധാനം ആഗ്രഹിക്കുന്ന ആണ്‍പിള്ളേര്‍ പെണ്ണിന്റെ കന്യകാത്വം കൂടെ പരിശോധിച്ച് ഉറപ്പുവരുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ പണിപാളും.'' ലെവിന്‍ തോമസിന്റെ പോസ്റ്റിലെ താരതമ്യേന ലളിതമായ വരികളാണിവ. 

എവിടെയോ കണ്ട ഒരു വീഡിയോയുടെ അടിസ്ഥാനത്തിലാണ് താന്‍ ഈ പോസ്റ്റ് എഴുതിയിരിക്കുന്നതെന്നും ലെവിന്‍ പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. പുരുഷന്‍മാരുള്‍പ്പെടെയുള്ളവര്‍ കടുത്ത അമര്‍ഷവും രോഷവും പ്രകടിപ്പിച്ചാണ് ഈ പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com