വേങ്ങരയില്‍ ഇന്ന് കൊട്ടിക്കലാശം; ബുധനാഴ്ച ബൂത്തിലേക്ക്

ചൊവ്വാഴ്ച നിശബ്ദ പ്രചാരണത്തിന് പിന്നാലെ ബുധനാഴ്ച വേങ്ങര വോട്ടിങ് ബൂത്തിലേക്ക് നീങ്ങും
വേങ്ങരയില്‍ ഇന്ന് കൊട്ടിക്കലാശം; ബുധനാഴ്ച ബൂത്തിലേക്ക്

മലപ്പുറം: പ്രചാരണ ചൂടില്‍ മുങ്ങിയ വേങ്ങരയില്‍ ഇന്ന് കൊട്ടിക്കലാശം. ചൊവ്വാഴ്ച നിശബ്ദ പ്രചാരണത്തിന് പിന്നാലെ ബുധനാഴ്ച വേങ്ങര വോട്ടിങ് ബൂത്തിലേക്ക് നീങ്ങും. 

വേങ്ങര വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള മുന്നണികള്‍ വോട്ടുറപ്പിക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ്. വേങ്ങരയിലെ അടിയൊഴുക്കുകളില്‍ ഇടതുപക്ഷം പ്രതീക്ഷവയ്ക്കുമ്പോള്‍, ഇടത് വലത് മുന്നണികള്‍ക്കെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 

വൈകുന്നേരം അഞ്ച് മണിയോടെ പരസ്യ പ്രചാരണം അവസാനിക്കും. പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് നടുവിലായിരിക്കും കലാശക്കൊട്ട്. 15നാണ് ഫലപ്രഖ്യാപനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com