തമിഴ് കടന്ന് പിണറായി ഹിന്ദിയിലേക്ക്: ഫെയ്‌സ്ബുക്ക് പോസ്റ്റിന് വന്‍ പ്രതികരണം 

കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വ്യാപക അക്രമമാണെന്ന് വ്യാജപ്രചാരണത്തിനെതിരെ മുഖ്യമന്ത്രിയുടെ ഹിന്ദി ഫെയ്‌സ്ബുക്ക് പോസ്റ്റിന് വന്‍ പ്രതികരണം
തമിഴ് കടന്ന് പിണറായി ഹിന്ദിയിലേക്ക്: ഫെയ്‌സ്ബുക്ക് പോസ്റ്റിന് വന്‍ പ്രതികരണം 

തിരുവനന്തപുരം: കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വ്യാപക അക്രമമാണെന്ന് വ്യാജപ്രചാരണത്തിനെതിരെ മുഖ്യമന്ത്രിയുടെ ഹിന്ദി ഫെയ്‌സ്ബുക്ക് പോസ്റ്റിന് വന്‍ പ്രതികരണം. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഹിന്ദിയിലും പിണറായിയുടെ പോസ്റ്റ്. 

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടുത്തെ സമാധാനവും സൗഹൃദവും തകര്‍ക്കാനും ശ്രമിക്കുന്ന ശക്തികളാണ് ഈ നുണ പ്രചാരണത്തിന് പിന്നിലെന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച പരിഗണനയാണ് ലഭിക്കുന്നതെന്നും പിണറായി വ്യക്തമാക്കിയിരുന്നു. സമീപ കാലത്തൊന്നും കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂര്‍വം പ്രചാരണം നടക്കുകയാണെന്നുമായിരുന്നു പിണറായിയുടെ പോസ്റ്റ്.

കൊല്ലത്ത് വാഹനാപകടത്തില്‍പെട്ട് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷമ ചോദിച്ച തമിഴ് ട്വീറ്റിനും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫെയസ്ബുക്കില്‍ പിണറായിയുടെ ഹിന്ദിയിലുള്ള പോസ്റ്റ്.

എന്തുകൊണ്ട് കേരളം നമ്പര്‍ വണ്‍ ആകുന്നു എന്ന് ഹിന്ദിയില്‍ പരസ്യം ചെയ്യുകയും അതു ഹിന്ദിയില്‍ തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്ത പിണറായിയുടെ നടപടി കഴിഞ്ഞ ദിവസം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.കേരളത്തിനെതിരെ സംഘപരിവാര്‍ വ്യാപകമായ പ്രചരണം നടത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് ഹിന്ദിയിലുള്ള പിണറായിയുടെ പോസ്റ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com