ദലിതരെ പൂജാരിമാരായി നിയമിക്കാന്‍ കേരളത്തിലല്ലാതെ ഏതു സര്‍ക്കാരിനു കഴിയും?: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള കേരളത്തിന്റെ മണ്ണില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും വര്‍ഗീയ അജന്‍ഡ നടപ്പാകില്ല
ദലിതരെ പൂജാരിമാരായി നിയമിക്കാന്‍ കേരളത്തിലല്ലാതെ ഏതു സര്‍ക്കാരിനു കഴിയും?: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോട്ടയം: ദലിതരെ ക്ഷേത്രങ്ങളില്‍ പുജാരിമാരായി നിയമിക്കാന്‍ കേരളത്തിലല്ലാതെ ഏത് സര്‍ക്കാരിന് സാധിക്കുമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാതിപീഡനം നടക്കുമ്പോഴാണ് ഇത്തരം പുരോഗമനകാര്യങ്ങള്‍ ഇവിടെ നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് ഭീകരതയ്ക്കും കള്ളപ്രചാരണത്തിനുമെതിരെ സിപിഎം കോട്ടയം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള കേരളത്തിന്റെ മണ്ണില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും വര്‍ഗീയ അജന്‍ഡ നടപ്പാകില്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. അടിച്ചമര്‍ത്തലും അധിനിവേശവും കടന്നുകയറ്റവും എല്ലാരംഗങ്ങളിലും അനുഭവിക്കുന്നു. ദളിതരെ ക്ഷേത്രങ്ങളില്‍ പുജാരിമാരായി നിയമിക്കാന്‍ കേരളത്തിലല്ലാതെ ഏത് സര്‍ക്കാരിന് സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു. 

ആസൂത്രിതമായ കലാപത്തിലൂടെ ഇവിടെ രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം ഉണ്ടോയെന്ന് ഭയക്കുന്നു. ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ ഭവിഷ്യത്ത് കേരളമാണ് അനുഭവിക്കേണ്ടി വരികയെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com