നിയമസഭ ചര്‍ച്ച ചെയ്തില്ലേ, അതു തന്നെ തെളിവ്: കുമ്മനം

കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്
നിയമസഭ ചര്‍ച്ച ചെയ്തില്ലേ, അതു തന്നെ തെളിവ്: കുമ്മനം

പാലക്കാട്: കേരളത്തില്‍ ജിഹാദി പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന ആരോപണത്തില്‍ തെളിവു നല്‍കാനുള്ള സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. നിയമസഭാ രേഖകള്‍ ഇതിനു തെളിവാണെന്ന് കുമ്മനം പറഞ്ഞു. ജനരക്ഷാ യാത്രയുടെ ഭാഗമായി പാലക്കാട് എത്തിയ കുമ്മനം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

കേരളത്തില്‍ ജിഹാദി പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന ബിജെപി നേതാക്കള്‍ അതിനു തെളിവും ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com