മാറാട് കലാപം: സിബിഐ അന്വേഷണ ഹര്‍ജി പിന്‍വലിപ്പിച്ചത് കുമ്മനം; ലീഗില്‍ നിന്നും നഷ്ടപരിഹാരം വാങ്ങിയെന്നും എളമരം

ഹിന്ദുഐക്യവേദി നേതാവായിരുന്ന അദ്ദേഹം മുസ്‌ലിം ലീഗിലെ നേതാക്കളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം വാങ്ങി നല്‍കിയാണ് ഹര്‍ജി പിന്‍വലിപ്പിച്ചത്
മാറാട് കലാപം: സിബിഐ അന്വേഷണ ഹര്‍ജി പിന്‍വലിപ്പിച്ചത് കുമ്മനം; ലീഗില്‍ നിന്നും നഷ്ടപരിഹാരം വാങ്ങിയെന്നും എളമരം

കോഴിക്കോട്: മാറാട് കലാപത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിപ്പിച്ചത് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം. സംഘ്പരിവാര്‍ ഭീകരതക്കെതിരെ മുതലക്കുളത്ത് സിപിഎം സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലാണ് എളമരം കരീം കുമ്മനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

കേരളത്തില്‍ ജിഹാദികള്‍ക്കെതിരെ ആര്‍എസ്എസ് നടത്തിയ ആദ്യമുന്നേറ്റമാണ് മാറാടിലേതെന്നായിരുന്നു ജനരക്ഷായാത്രയ്ക്കിടൈ കുമ്മനം വ്യക്തമാക്കിയത്.  മാറാട് കേസില്‍ യുഡിഎഫും എല്‍ഡിഎഫും സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കുമ്മനം ആരോപിച്ചിരുന്നു ഇതിനു പിന്നാലെയാണ് എളമരത്തിന്റെ പ്രതികരണം. ഹിന്ദുഐക്യവേദി നേതാവായിരുന്ന കാലത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അമ്മയുടെ ഹര്‍ജിയാണ് കുമ്മനം ഇടപെട്ട് ഒത്തു തീര്‍പ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കലാപത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മാതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഒത്തുതീര്‍പ്പാക്കിയതിനു പിന്നില്‍ മുഖ്യ പങ്ക് വഹിച്ച ആളാണ് കുമ്മനം. അന്ന് ഹിന്ദുഐക്യവേദി നേതാവായിരുന്ന അദ്ദേഹം മുസ്‌ലിം ലീഗിലെ നേതാക്കളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം വാങ്ങി നല്‍കിയാണ് ഹര്‍ജി പിന്‍വലിപ്പിച്ചത്. എളമരം കരീം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com