വേങ്ങരയിലേക്കു കൊണ്ടുവന്ന 79 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി, രണ്ടു പേര്‍ അറസ്റ്റില്‍

കുറ്റിപ്പുറത്തനിന്നാണ് കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയിലായത്
വേങ്ങരയിലേക്കു കൊണ്ടുവന്ന 79 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി, രണ്ടു പേര്‍ അറസ്റ്റില്‍

മലപ്പുറം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന വേങ്ങരയിലേക്കു കൊണ്ടുവന്ന 79 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. കുറ്റിപ്പുറത്തനിന്നാണ് കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയിലായത്.

വേങ്ങര സ്വദേശികളായ അബ്ദുല്‍ റഹ്മാന്‍, സിദ്ധിഖ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. പണം വേങ്ങരയിലേക്കു കൊണ്ടുവന്നതാണെന്ന് ഇവര്‍ പൊലീസിനോടു സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് പണവുമായി ഇവര്‍ പിടിയിലായത്. 

ബുധനാഴ്ച വേങ്ങര പോളിങ് ബൂത്തിലേക്കു നീങ്ങാനിരിക്കെയാണ് വന്‍ കള്ളപ്പണ വേട്ട നടന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com