ശമ്പളം ഏകെജി സെന്ററില്‍ നിന്നാണോ? സുരേന്ദ്രന് കണക്കിന് കൊടുത്ത് വാര്‍ത്ത അവതാരക

കേരളം വസിക്കാന്‍ കൊള്ളാത്ത സ്ഥലമാണെന്ന കേരളത്തില്‍ ജീവിക്കുന്ന തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും മറ്റ് നാടുകളെ കുറിച്ച് അറിയുമ്പോള്‍ അത്തരം ബോധ്യം ഒട്ടുമില്ലെന്നുമായിരുന്നു അവതാരകയുടെ മറുപടി
ശമ്പളം ഏകെജി സെന്ററില്‍ നിന്നാണോ? സുരേന്ദ്രന് കണക്കിന് കൊടുത്ത് വാര്‍ത്ത അവതാരക

തിരുവനന്തപുരം: പിണറായിക്ക് കേരള മുഖ്യമന്ത്രിയായി തുടരാന്‍ പിണറായി വിജയന്‌ യോഗ്യതയില്ലെന്ന ഋഷിരാജ് സിങ് ചൗഹാന്റെ അഭിപ്രായത്തിനെതിരെ വാര്‍ത്താ ചര്‍ച്ചയ്ക്കിടെ സുരേന്ദ്രന്റെ പ്രതികരണം ആരായുന്നതിനിടെയാണ് സുരേന്ദ്രനുമായി ന്യൂസ് 18 വാര്‍ത്ത അവതാരക കൊമ്പുകോര്‍ത്തത്. എന്തുബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജനാധിപത്യത്തിലൂടെ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പറയുന്നതെന്നായിരുന്നു അവതാരകയുടെ ചോദ്യം. പ്രധാനമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് നാഴിക്ക് നാല്‍പ്പത് വട്ടം പറയുന്നവനല്ലേ പിണറായി വിജയന്‍. പിന്നെ പിണറായി തുടരരുതെന്ന് പറയുന്നതില്‍ എന്താണ് അത്ഭുതമുള്ളതെന്നും സുരേന്ദ്രന്‍ അവതാരകയോട് ചേദിച്ചു. ഏതെങ്കിലും ഒരു സംസ്ഥാനത്ത് ആരെങ്കിലും മരിച്ചാല്‍ മോദി രാജിവെക്കണമെന്നും പറയുന്നവരല്ലേ നിങ്ങള്‍. നിങ്ങള്‍ ഉള്‍പ്പടെ എല്ലാ മലയാളം ചാനലും ഗൗരിലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രകടനം നടത്തിയവരല്ലേ. സിപിഎം കേഡറുകള്‍ ചുട്ടുകൊന്ന ഒരാളുടെ വീട്ടിലെത്തിയ ശേഷമാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചതെന്നും നിങ്ങളുടെ ഇക്കാര്യത്തിലുള്ള ആശങ്ക മനസിലാകുന്നില്ലെന്നുമായി സുരേന്ദ്രന്‍.

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകത്തില്‍ ബിജെപിക്കും ഉത്തരവാദിത്തമില്ലേ എന്നായി വാര്‍ത്താ അവതാരക. നിങ്ങള്‍ സിപിഎമ്മിന് വേണ്ടിയാണ് സംസാരിക്കുന്നതെങ്കില്‍ എനിക്ക് മറുപടിയില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ നിങ്ങള്‍ എകെജി സെന്ററില്‍ നിന്നാണോ ശമ്പളം വാങ്ങുന്നത്. നിങ്ങള്‍ ഇത്ര അസഹിഷുണതയോടെ വൈരാഗ്യബുദ്ധിയോടെയാണ് പെരുമാറുന്നതെന്നുമായി സുരേന്ദ്രന്‍. നിങ്ങള്‍ സംസാരിക്കുന്നത് സിപിഎമ്മിന് വേണ്ടിയാണോ പൊതുജനത്തിന് വേണ്ടിയാണോ സംസാരിക്കുന്നത്. മാധ്യമധര്‍മ്മം പാലിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞതോടെയാണ് അവതാരക സുരേന്ദ്രനോട് രൂക്ഷമായി പ്രതികരിച്ചത്. കേരളം വസിക്കാന്‍ കൊള്ളാത്ത സ്ഥലമാണെന്ന കേരളത്തില്‍ ജീവിക്കുന്ന തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും മറ്റ് നാടുകളെ കുറിച്ച് വാര്‍ത്തകളിലുടെ അറിയുമ്പോള്‍ അത്തരം ബോധ്യം ഒട്ടുമില്ലെന്നും അരക്ഷിതമായ സാഹചര്യം കേരളത്തിലില്ലെന്നുമായിരുന്നു അവതാരകയുടെ മറുപടി. അത് നിങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയ യജമാനന്‍മാരെ തൃപ്തിപ്പെടുത്താന്‍ പറയുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞതോടെ താങ്കള്‍ക്ക് ചോദ്യത്തിന് മറുപടി പറയാന്‍ താത്പര്യമില്ലെങ്കില്‍ താങ്കള്‍ക്ക് മിണ്ടാതിരിക്കാം. ഇത്രയും നേരം സംസാരിച്ചതിന് നന്ദി എന്നു പറഞ്ഞ് സുരേന്ദ്രനെ ചര്‍ച്ചയില്‍ നിന്നഴിവാക്കുകയായിരുന്നു അവതാരക ചെയ്തത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com