പൊറുതി മുട്ടിച്ചാല്‍ വിമോചന സമരം നടത്തും; സിപിഎമ്മിന് മുന്നറിയിപ്പുമായി കുമ്മനം

വര്‍ഗീയതയെ സിപിഎം പ്രോത്സാഹിപ്പിക്കുന്നു കുമ്മനം കോടിയേരിക്കെഴുതിയ തുറന്ന കത്തില്‍ പറയുന്നു
പൊറുതി മുട്ടിച്ചാല്‍ വിമോചന സമരം നടത്തും; സിപിഎമ്മിന് മുന്നറിയിപ്പുമായി കുമ്മനം

തിരുവനന്തപുരം: സിപിഎമ്മിന് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ കത്ത്. പൊറുതി മുട്ടിച്ചാല്‍ വിമോചന സമരം നടത്താനും മടിക്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്‍കിയ കത്തില്‍ കുമ്മനം പറയുന്നത്. 

ആക്രമം സിപിഎമ്മിന്റെ കൂടപ്പിറപ്പാണ്. വര്‍ഗീയതയെ സിപിഎം പ്രോത്സാഹിപ്പിക്കുന്നു കുമ്മനം കോടിയേരിക്കെഴുതിയ തുറന്ന കത്തില്‍ പറയുന്നു. 

സംസ്ഥാനത്ത് ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നു എന്നതിന് തെളിവ് നല്‍കാമെന്ന് കഴിഞ്ഞ ദിവസം കോടിയേരിക്ക് മറുപടിയായി കുമ്മനം പറഞ്ഞിരുന്നു. സംസ്ഥാനത്ത് ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതില്‍ തെളിവ് ഹാജരാക്കാനായിരുന്നു കോടിയേരി ബിജെപിയെ വെല്ലുവിളിച്ചിരുന്നത്. 

ആഭ്യന്തര മന്ത്രിയായിരിക്കുന്ന സമയത്ത് കോടിയേരി നിയമസഭയില്‍ ജിഹാദി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. നിയമസഭാ രേഖകള്‍ ഇതിന് തെളിവാണെന്നായിരുന്നു കുമ്മനത്തിന്റെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com